മുഹമ്മദ് വകീല്‍ ആയിരുന്നു വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. നാല് പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. മുഹമ്മദിന്റെ വയറിലാണ് വെടിയേറ്റത്.
സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഇന്ന് മാത്രം ലക്‌നൗവില്‍ നടന്ന പ്രതിഷേധത്തില്‍ 55 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഉത്തര്‍പ്രദേശിലെ സാംബാലില്‍ നിന്നും പൊലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുന്നൂറിലധികം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. നേരത്തെ അക്രമസംഭവങ്ങളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും പൊതുമുതല്‍ നശിപ്പിച്ചതിന്റെ നഷ്ടം ഈടാക്കുമെന്നും യോഗി പറഞ്ഞിരുന്നു.
നേരത്തെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു.
ലക്നൗ നഗരത്തിലെ ഓള്‍ഡ്സിറ്റി മേഖലയിലാണ് ശക്തമായ പ്രതിഷേധം നടക്കുന്നത്.