ലഖ്‌നൗ: ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ കേസ് എടുക്കാത്തതില്‍ മനംനൊന്ത് ദളിത് യുവാവ് ആത്മഹത്യ ശ്രമിച്ച സംഭവത്തില്‍ സ്റ്റേഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍.
തര്‍ക്ക ഭൂമിയില്‍ എതിര്‍കക്ഷി തൂണുകള്‍ സ്ഥാപിച്ചെന്ന് കാണിച്ച് ദളിത് യുവാവ് പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് എസ്.പി കേശവ് കുമാര്‍ പറഞ്ഞു. ഇതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഈ കേസില്‍ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ക്ക് പിഴവുണ്ടായതായി കണ്ടെത്തിയിട്ടുണ്ടെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു. കേസില്‍ മജിസ്‌ട്രേറ്റ് അന്വേഷണത്തോടൊപ്പം അഡിഷണല്‍ പൊലീസ് സുപ്രണ്ടിന്റെ നേതൃത്വത്തിലും അന്വേഷണം നടത്തിയതായി അദ്ദേഹം പറഞ്ഞു.
അഡിഷണല്‍ പൊലീസ് സൂപ്രണ്ട് നമത്ര ശ്രീവാസ്തവ നടത്തിയ അന്വേഷണത്തില്‍ ഗൈതാസ് ബസുഗ് പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ പവന്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഒ സസ്‌പെന്‍ഡ് ചെയ്തതായി എസ്.പി അറിയിച്ചു.
ഒക്ടോബര്‍ 24 ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പരാതിക്കാരനായ റാം ബുജറാത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
content highlight:UP cop suspended after Dalit man tries to immolate self over inaction on his complaint