ലഖ്‌നൗ: രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കൊറോണ വ്യാപനത്തിനെതിരായ നടപടികളില്‍ മുഴുകവേ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അച്ചടക്ക നടപടികളുടെ തിരക്കിലാണ്. സംസ്ഥാനത്തെ കോണ്‍ഗ്രസ് രണ്ട് നേതാക്കളെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
കൊണാര്‍ക്ക് ദിക്ഷീത്, ഗൗരവ് ദീക്ഷിത് എന്നീ നേതാക്കളയാണ് പുറത്താക്കിയത്. ഇരു നേതാക്കളും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാണ് നേതൃത്വം ആരോപിക്കുന്നത്. പാര്‍ട്ടിക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും നേതാക്കള്‍ക്കും പാര്‍ട്ടിക്കുമെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയുമാണ് ഈ നേതാക്കള്‍ ചെയ്തതെന്ന് കോണ്‍ഗ്രസ് അച്ചടക്ക സമിതി അംഗം ശ്യാം കിഷോര്‍ ശുക്‌ള പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു സവര്‍ണ്ണ ജാതി വിരുദ്ധ നയങ്ങളാണ് പാര്‍ട്ടിയില്‍ നടപ്പാക്കുന്നതെന്ന് പുറത്താക്കപ്പെട്ട ഇരു നേതാക്കളും ആരോപിച്ചിരുന്നു. ശോഷിത് സവര്‍ണ്ണ കോണ്‍ഗ്രസ് എന്ന പേരില്‍ ഇരു നേതാക്കളും ചേര്‍ന്നൊരു വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു.