| Monday, 28th December 2020, 1:36 pm

'ആസാദി മുദ്രാവാക്യം രാജ്യദ്രോഹം'; അയോധ്യയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് യു.പി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ആറ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു.

യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്താത്തതിനെതിരെ ഡിസംബര്‍ 16 ന് സാകേത് ഡിഗ്രി കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രകടനത്തിനിടെ ‘ദേശ വിരുദ്ധ’ മുദ്രാവാക്യം മുഴക്കി എന്നാരോപിച്ച് പ്രിന്‍സിപ്പല്‍ എന്‍.ഡി പാണ്ഡെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

‘ആസാദി ലെ കെ രഹെങ്കേ’ പോലുള്ള ‘ദേശവിരുദ്ധ’ മുദ്രാവാക്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ വിളിച്ചെന്നാണ് പ്രിന്‍സിപ്പല്‍ പരാതിയില്‍ പറയുന്നത്.

പ്രിന്‍സിപ്പലിന്റെ ആരോപണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തള്ളിക്കളഞ്ഞു. അഴിമതിക്കാരനായ പ്രിന്‍സിപ്പലില്‍ നിന്നും കോളേജിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

” അഴിമതിക്കാരനായ ഒരു പ്രിന്‍സിപ്പലില്‍ നിന്നും കോളേജിലെ വിദ്യാര്‍ത്ഥി വിരുദ്ധ സംവിധാനത്തില്‍ നിന്നും ആസാദി വേണമെന്നുള്ളതുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ആസാദി മുദ്രാവാക്യം വിളിച്ചത്” മുന്‍ സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റ് അഭാസ് കൃഷ്ണ യാദവ് പറഞ്ഞു.

സ്റ്റുഡന്റ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: UP: College students booked for sedition for ‘raising’ anti-national slogans

We use cookies to give you the best possible experience. Learn more