| Friday, 18th October 2019, 6:33 pm

കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും മൊബൈല്‍ നിരോധിച്ച് യോഗി ആദിത്യ നാഥ് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോളേജുകളിലും യൂണിവേഴ് സിറ്റികളിലും മൊബെലിന് നിരോധമേര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് ഉന്നത വിദ്യാഭ്യാസ ഡയരക്ടറേറ്റ് ഉത്തരവ് പുറത്തിറക്കി. ഉത്തര്‍പ്രദേശ് ഉന്നത വിദ്യാഭ്യാസ ഡയരക്ടറുടെ പേരിലാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്തെ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കാന്‍ വേണ്ടിയാണ് പുതിയ സര്‍ക്കുലര്‍ എന്നാണ് പറയുന്നത്. സര്‍ക്കുലര്‍ പ്രകാരം വിദ്യാര്‍ഥികള്‍ക്ക് ഇനിമുതല്‍ യൂണിവേഴ്‌സിറ്റികള്‍ക്കകത്തും കോളേജുകള്‍ക്കകത്തും മൊബെല്‍ഫോണുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. അധ്യാപകര്‍ക്കും ഇത് ബാധകമാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വലിയ വിഭാഗം വിദ്യാര്‍ഥികളും അധ്യാപകരും പ്രവൃത്തി സമയം ഫോണില്‍ ചെലവഴിച്ച് വെറുതെ കളയുകയാണെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു നീക്കം എന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിനു മുന്‍പ്തന്നെ സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തന സമയത്ത് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഉപയോഗം സര്‍ക്കാര്‍ നിരോധിച്ചിരുന്നു. പ്രധാനപ്പെട്ട യോഗങ്ങളില്‍ ചില മന്ത്രിമാര്‍ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലായിരുന്നു ഈ നിരോധനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more