| Saturday, 31st March 2018, 6:11 pm

യോഗി ആദിത്യനാഥ് രാഷ്ട്രീയ എതിരാളികളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു: അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാഷ്ട്രീയ എതിരാളികളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. ബി.ജെ.പി നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കള്ളം പറയലും വഞ്ചനയുമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.


Also read: ‘സ്ത്രീകള്‍ പൊതുരംഗത്തിറങ്ങിയാല്‍ നാശവും അക്രമവുമുണ്ടാവും’; വീണ്ടും സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കാന്തപുരം


“ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ അപകീര്‍ത്തിപ്പെടുത്തുകയും ഉപദ്രവിക്കുകയുമാണ് ചെയ്യുന്നത്”, അഖിലേഷ് യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വെള്ളിയാഴ്ച ഗാസിയാബാദില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്ത എലവേറ്റഡ് റോഡ് നേരത്തെ ഉദ്ഘാടനം ചെയ്യപ്പെട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Also Read: സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ വിവാദം കേരളത്തിലും; കണക്ക് പരീക്ഷയ്ക്ക് 2016 ലെ ചോദ്യപേപ്പര്‍ നല്‍കിയതായി പരാതി


“മുന്‍ സര്‍ക്കാരിന്റെ ലക്‌നൗ-ആഗ്ര എക്‌സ്പ്രസ് ഹൈവേയുടെ കാര്യമായാലും ഗോമതി പ്രോജക്റ്റ് ആയാലും യോഗി സര്‍ക്കാര്‍ ജനങ്ങളെ കള്ളങ്ങള്‍ പറഞ്ഞ് കബളിപ്പിക്കുകയാണ്… “, അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി സര്‍ക്കാരിന്റെ കീഴില്‍ സംസ്ഥാനത്ത് ദളിതര്‍ക്കെതിരായുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.


Watch DoolNews Video: ഒരേ ജോലി, വ്യത്യസ്ത വേതനം: കെഎസ്ആർടിസിയിലെ എം.പാനൽ ജീവനക്കാർ പ്രതികരിക്കുന്നു

We use cookies to give you the best possible experience. Learn more