ലക്നൗ: ഉത്തര്‍പ്രദേശില്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞടുപ്പുകള്‍ വിജയം ബി.ജെ.പിക്കാണെന്നും അത് അത്ഭുതപ്പടുത്തുന്ന വിജയമല്ലെന്നാണ്കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ബി.ജെ.പി. നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തോതനുസരിച്ച് ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ സ്ഥാനം കുടുതല്‍ മുകളിലേക്ക് ഉയര്‍ത്താമായിരുന്നെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ബി.ജെ.പി പോഷകസംഘടനയായ ആര്‍.എസ്.എസിന്റെ പ്രചരണവും എകദേശം 300 അധികം എം എല്‍.എ മാരെ അണിനിരത്തിയുള്ള കാമ്പയിനും മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉപയോഗിച്ചിരുന്നു.
മാത്രമല്ല മുഖ്യമന്ത്രി കൂടിയായ യോഗി ആദിത്യനാഥിന്റെ പ്രചരണ തന്ത്രങ്ങളും മുനിസിപ്പല്‍ തെരഞ്ഞടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായി ഭവിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബി.ജെ.പി വന്‍ സന്നാഹങ്ങളെ നിയോഗിച്ചെങ്കിലും അതിനനുസരിച്ചുള്ള വിജയം കൈവരിക്കാന്‍ അവര്‍ക്കായില്ലെന്നാണ് വിലയിരുത്തലുകള്‍.
ഉത്തര്‍പ്രദേശില്‍ ദീര്‍ഘകാലം മുഖ്യമന്ത്രി ആയിരുന്ന മായാവതിയുടെ ബി.എസ്.പി രണ്ടാം സ്ഥാനത്തെത്തിയെങ്കിലും അത് മികച്ച വിജയം തന്നെയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2012 ല്‍ മായാവതിക്ക്് സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് തിരിച്ചടി നേരിടേണ്ടി വന്നിട്ടിണ്ട്. എന്നിരുന്നാലും ശക്തമായ പ്രതിപക്ഷമായി തന്നെ തുടരാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.
മുന്‍ തെരഞ്ഞെടുപ്പുകളില്‍ 403 സീറ്റുകളില്‍ 206 സീറ്റുകള്‍ ലഭിച്ച ബി.എസ്.പിക്ക് അന്ന് ലഭിച്ചത് 80 സീറ്റുകളായിരുന്നു. പിന്നീട് 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം നേരിട്ട ബി.എസ്.പിക്ക് ലോക്സഭയില്‍ ഒരു സീറ്റുപോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകള്‍ നേടി ബി.എസ്.പി. വീണ്ടും ചുവടുറപ്പിക്കുകയായിരുന്നു.
പ്രചരണത്തില്‍ നിശബ്ദമായിരുന്ന ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതിയുടെ ബി.എസ്. പി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ 2 സീറ്റുകളാണ് ലഭിച്ചിരുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പിന്നിലായ ബി.എസ്.പിക്ക് തദ്ദേശതെരഞ്ഞെടുപ്പില്‍ രണ്ടാംസ്ഥാനം ലഭിച്ചത് ബി.എസ്.പിക്ക് ഉത്തര്‍പ്രദേശില്‍ ആഴത്തിലുള്ള വേരുകള്‍ ഉണ്ടെന്ന് തെളിവാണെന്നാണ് കണക്കാക്കപ്പെടുന്നത്.
യാതൊരുവിധ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ഉപയോഗിക്കാതെയാണ് ബി. എസ്.പി. പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ചിലയിടങ്ങളില്‍ ബി.ജെ.പിക്ക് കനത്ത പ്രതിരോധം തീര്‍ക്കാനും ബി.എസ്.പി പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. മീററ്റ്, അലിഗഡ് തുടങ്ങിയിവിടങ്ങളില്‍ ബി.ജെ.പിക്ക് പരാജയം സമ്മാനിക്കാന്‍ ബി.എസ്.പി ക്ക് കഴിഞ്ഞു.
നാലുവട്ടം ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ എറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി സ്ഥാനത്തെത്തിയ വ്യക്തിയാണ് മായാവതി. ദളിത് ന്യൂനപക്ഷ വോട്ടുകളുടെ പിന്‍ബലത്താടെയാണ് മായാവതി തെറഞ്ഞെടുപ്പുകളില്‍ വിജയം കണ്ടെത്തിയത്. എന്നാല്‍ ഇപ്പോള്‍ മുസ്ലിം വോട്ടുകള്‍ കൂടി ബി.എസ്.പിക്ക് ലഭിക്കുന്ന സാഹചര്യമാണ്.
ഘടകകക്ഷികളുടെ ബലമില്ലാതെ തന്നെ ഒറ്റകക്ഷിയായി ഭരണം നടത്തുകയും ചെയ്തിരുന്ന പാര്‍ട്ടി കൂടിയായ ബി.എസ്.പി. പിന്നീട് ചില വെല്ലുവിളികള്‍ നേരിട്ടിരുന്നു.
വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയാണ് 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരം പിടിച്ചെടുത്തതെന്ന് മായാവതി ആരോപിച്ചിരുന്നു. തദ്ദേശതെരഞ്ഞെടുപ്പില്‍ ഇതേ രീതി അവര്‍ പിന്‍തുടര്‍ന്നെന്നും അവര്‍ ആരോപണം ഉന്നയിച്ചിരുന്നു.