ന്യൂദല്‍ഹി: ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തന്നെ പുകഴ്ത്തുന്ന ഒരു ട്വീറ്റ് പങ്കുവെച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
‘ഫ്രാന്‍സില്‍ കലാപം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യ യോഗിയെ അങ്ങോട്ട് അയക്കണം. 24 മണിക്കൂറിനകം പ്രശ്‌നത്തിന് പരിഹാരം കാണാനാകും,’ എന്നാണ് പ്രൊഫ. എന്‍. ജോണ്‍ കാം എന്ന അക്കൗണ്ടില്‍ നിന്ന് വന്ന ട്വീറ്റ്. ഇതാണ് യോഗി ആദിത്യനാഥിന്റെ ഓഫീസിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് പങ്കുവെച്ചത്.
Whenever extremism fuels riots, chaos engulfs and law & order situation arises in any part of the globe, the World seeks solace and yearns for the transformative “Yogi Model” of Law & Order established by Maharaj Ji in Uttar Pradesh. https://t.co/xyFxd1YBpi
— Yogi Adityanath Office (@myogioffice) July 1, 2023
ലോകത്തിന്റെ ഏത് ഭാഗത്തും തീവ്രവാദവും കലാപങ്ങളും അരാജകത്വവും ക്രമസമാധാനനില പ്രശ്‌നവും ഉയരുമ്പോള്‍ യു.പി യോഗി സ്ഥാപിച്ച ലോ ആന്‍ഡ് ഓര്‍ഡറിലാണ് ലോകം ആശ്വാസം തേടുന്നത് എന്നാണ് ഈ ട്വീറ്റ് പങ്കവെച്ച് യോഗി ആദിത്യനാഥിന്റെ ഓഫീസ് ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം, 17കാരനായ ആഫ്രിക്കന്‍ കൗമാരക്കാരന്‍ വെടിയേറ്റു മരിച്ചതിന് പിന്നാലെയാണ് ഫ്രാന്‍സില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
ഗതാഗത നിയമം ലംഘിച്ചതിന്റെ പേരിലാണ് പതിനേഴുകാരനെ പൊലീസ് വെടിവെച്ച് കൊന്നത്. നഹേലിന്റെ കൊലപാതകത്തിന് പിന്നാലെ തുടര്‍ച്ചയായ നാലാം ദിവസവും ഫ്രാന്‍സില്‍ ശക്തമായ രീതിയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്.
പ്രതിഷേധങ്ങള്‍ അക്രമങ്ങളിലേക്ക് വഴിമാറുകയാണെന്ന് ഫ്രഞ്ച് പൊലീസ് ആരോപിച്ചു. ഫ്രഞ്ച് ഗയാനയില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചെന്നും പൊലീസ് ആരോപിച്ചു. വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും തീയിടുകയും കലാപത്തില്‍ പങ്കുചേരുകയും ചെയ്ത 1,311 പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് പൊലീസ് അറിയിച്ചു.
Content Highlight: UP Chief Minister Yogi Adityanath shared a tweet praised himself