| Tuesday, 19th November 2024, 9:18 am

ഇന്ത്യയുടെ പേസ് കൊടുങ്കാറ്റ് ആഞ്ഞടിക്കും; ഒന്നും അവസാനിച്ചിട്ടില്ലെന്ന് ചിലര്‍ക്ക് മുമ്പില്‍ തെളിയിക്കാന്‍ അവന്‍ വീണ്ടുമിറങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ്. സൂപ്പര്‍ താരം ഭുവനേശ്വര്‍ കുമാറിനെ നായകനാക്കി 19 അംഗ സ്‌ക്വാഡാണ് ഉത്തര്‍പ്രദേശ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭുവിയുടെ ഡെപ്യൂട്ടിയായി മാധവ് കൗശിക്കിനെയും യു.പി ചുമതലപ്പെടുത്തിയിട്ടുണ്ട്.

പിയൂഷ് ചൗള, റിങ്കു സിങ്, സമീര്‍ റിസ്വി, നിതീഷ് റാണ, ശിവം മാവി, യാഷ് ദയാല്‍ എന്നിവരെ ഉള്‍പ്പെടുത്തി ശക്തമായ സ്‌ക്വാഡിനെയാണ് യു.പി പ്രഖ്യാപിച്ചിരിക്കുന്നത്.

ഗ്രൂപ്പ് സി-യില്‍ ദല്‍ഹി, ജാര്‍ഖണ്ഡ് തുടങ്ങിയ ടീമുകള്‍ക്കൊപ്പമാണ് ഉത്തര്‍പ്രദേശ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതെത്തി മുമ്പോട്ട് കുതിക്കാനുള്ള എല്ലാ പൊട്ടെന്‍ഷ്യലും ടീമിനുണ്ട്.

ഭുവിയുടെ അനുഭവസമ്പത്ത് തന്നെയാണ് ടീമിന്റെ ശക്തി ഇരട്ടയാക്കുന്നത്. മൂര്‍ച്ച കുറയാത്ത തന്റെ ബൗളിങ് മികവിനൊപ്പം മറ്റ് താരങ്ങളും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നാല്‍ കിരീടവും ടീമിന് സ്വപ്‌നം കാണാന്‍ സാധിക്കും.

നവംബര്‍ 23ന് നടക്കുന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ കരുത്തരായ ദല്‍ഹിയെയാണ് ഉത്തര്‍പ്രദേശിന് നേരിടാനുള്ളത്. വാംഖഡെ സ്റ്റേഡിയമാണ് വേദി.

ഉത്തര്‍പ്രദേശ് സ്‌ക്വാഡ്

ഭുവനേശ്വര്‍ കുമാര്‍ (ക്യാപ്റ്റന്‍), മാധവ് കൗശിക് (വൈസ് ക്യാപ്റ്റന്‍), കരണ്‍ ശര്‍മ, റിങ്കു സിങ്, നിതീഷ് റാണ, സമീര്‍ റിസ്വി, സ്വസ്തിക ചികാര, പ്രിയം ഗാര്‍ഗ്, ആര്യന്‍ ജുയാല്‍, ആദിത്യ ശര്‍മ, പിയൂഷ് ചൗള, വിപ്രജ് നിഗം, കാര്‍ത്തികേയ ജെയ്‌സ്വാള്‍, ശിവം ശര്‍മ, യാഷ് ദയാല്‍, മൊഹ്‌സിന്‍ ഖാന്‍, ആഖിബ് ഖാന്‍, ശിവം മാവി, വിനീത് പന്‍വര്‍.

സയ്യിദ് മുഷ്താഖ് അലി ട്രോഫി

ബി.സി.സി.ഐ നേതൃത്വത്തില്‍ നടക്കുന്ന ഡൊമസ്റ്റിക് ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി (SMAT). മുന്‍ താരം സയ്യിദ് മുഷ്താഖ് അലിയുടെ സ്മരണാര്‍ത്ഥമാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. രഞ്ജി കളിക്കുന്ന ടീമുകളാണ് ഈ ടൂര്‍ണമെന്റിന്റെയും ഭാഗമാകുന്നത്.

2006-07ലാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. ഉദ്ഘാടന സീസണില്‍ ദിനേഷ് കാര്‍ത്തിക്കിന്റെ നേതൃത്വത്തിലിറങ്ങിയ തമിഴ്‌നാടായിരുന്നു ആദ്യ കിരീടം സ്വന്തമാക്കിയത്.

ഫോര്‍മാറ്റ്: ടി-20

ആദ്യ എഡിഷന്‍: 2006-07

അവസാന എഡിഷന്‍: 2023-24

പുതിയ എഡിഷന്‍: 2024-25

ടൂര്‍ണമെന്റ് ഫോര്‍മാറ്റ്: റൗണ്ട് റോബിന്‍ ആന്‍ഡ് നോക്കൗട്ട്

ആകെ ടീമുകള്‍: 38

നിലവിലെ ചാമ്പ്യന്‍മാര്‍: പഞ്ചാബ് (ആദ്യ കിരീടം)

ഏറ്റവുമധികം കിരീടം നേടിയ ടീം: തമിഴ്‌നാട് (മൂന്ന് തവണ)

ഏറ്റവുമധികം റണ്‍സ്: ഹര്‍പ്രീത് സിങ് ഭാട്ടിയ (2215 റണ്‍സ്)

ഏറ്റവുമധികം വിക്കറ്റ്: സിദ്ധാര്‍ത്ഥ് കൗള്‍ (120 വിക്കറ്റുകള്‍)

സയ്യിദ് മുഷ്താഖ് അലി ട്രോഫി 2024-25 ഗ്രൂപ്പുകള്‍

ഗ്രൂപ്പ് എ

  1. ബംഗാള്‍
  2. പഞ്ചാബ്
  3. മധ്യപ്രദേശ്
  4. ഹൈദരാബാദ്
  5. രാജസ്ഥാന്‍
  6. മേഘാലയ
  7. മിസോറാം
  8. ബീഹാര്‍

ഗ്രൂപ്പ് ബി

  1. ഗുജറാത്ത്
  2. തമിഴ്‌നാട്
  3. സൗരാഷ്ട്ര
  4. കര്‍ണാടക
  5. ത്രിപുര
  6. ബറോഡ
  7. സിക്കിം
  8. ഉത്തരാഖണ്ഡ്

ഗ്രൂപ്പ് സി

  1. ദല്‍ഹി
  2. ഹിമാചല്‍ പ്രദേശ്
  3. ഉത്തര്‍ പ്രദേശ്
  4. ഹരിയാന
  5. ജാര്‍ഖണ്ഡ്
  6. ജമ്മു കശ്മീര്‍
  7. മണിപ്പൂര്‍
  8. അരുണാചല്‍ പ്രദേശ്

ഗ്രൂപ്പ് ഡി

  1. അസം
  2. റെയില്‍വേയ്‌സ്
  3. ഒഡീഷ
  4. വിദര്‍ഭ
  5. ചണ്ഡിഗഢ്
  6. പുതുച്ചേരി
  7. ഛത്തീസ്ഗഢ്

ഗ്രൂപ്പ് ഇ

  1. മുംബൈ
  2. ഗോവ
  3. ആന്ധ്ര പ്രദേശ്
  4. കേരളം
  5. മഹാരാഷ്ട്ര
  6. സര്‍വീസസ്
  7. നാഗാലാന്‍ഡ്

Content Highlight:  UP announced squad for Syed Mushtaq Ali Trophy, Bhuvaneshwar Kumar will lead

We use cookies to give you the best possible experience. Learn more