ഗ്രൂപ്പ് സി-യില്‍ ദല്‍ഹി, ജാര്‍ഖണ്ഡ് തുടങ്ങിയ ടീമുകള്‍ക്കൊപ്പമാണ് ഉത്തര്‍പ്രദേശ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതെത്തി മുമ്പോട്ട് കുതിക്കാനുള്ള എല്ലാ പൊട്ടെന്‍ഷ്യലും ടീമിനുണ്ട്.
ഭുവിയുടെ അനുഭവസമ്പത്ത് തന്നെയാണ് ടീമിന്റെ ശക്തി ഇരട്ടയാക്കുന്നത്. മൂര്‍ച്ച കുറയാത്ത തന്റെ ബൗളിങ് മികവിനൊപ്പം മറ്റ് താരങ്ങളും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നാല്‍ കിരീടവും ടീമിന് സ്വപ്‌നം കാണാന്‍ സാധിക്കും.
നവംബര്‍ 23ന് നടക്കുന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ കരുത്തരായ ദല്‍ഹിയെയാണ് ഉത്തര്‍പ്രദേശിന് നേരിടാനുള്ളത്. വാംഖഡെ സ്റ്റേഡിയമാണ് വേദി.
ബി.സി.സി.ഐ നേതൃത്വത്തില്‍ നടക്കുന്ന ഡൊമസ്റ്റിക് ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി (SMAT). മുന്‍ താരം സയ്യിദ് മുഷ്താഖ് അലിയുടെ സ്മരണാര്‍ത്ഥമാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. രഞ്ജി കളിക്കുന്ന ടീമുകളാണ് ഈ ടൂര്‍ണമെന്റിന്റെയും ഭാഗമാകുന്നത്.
2006-07ലാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. ഉദ്ഘാടന സീസണില്‍ ദിനേഷ് കാര്‍ത്തിക്കിന്റെ നേതൃത്വത്തിലിറങ്ങിയ തമിഴ്‌നാടായിരുന്നു ആദ്യ കിരീടം സ്വന്തമാക്കിയത്.