ലഖ്‌നൗ: കര്‍ഷകര്‍ക്ക് മഹാപഞ്ചായത്ത് നടത്താന്‍ അനുവാദം കൊടുക്കാതെ യു.പി സര്‍ക്കാര്‍. അഞ്ചാം വട്ട മഹാ പഞ്ചായത്തിനാണ് ഷംലി ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്.
റിപബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ റാലിയില്‍ കര്‍ഷകര്‍ അച്ചടക്കമില്ലാതെ പെരുമാറിയെന്നും കൊവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നും ആരോപിച്ചാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. കര്‍ഷകര്‍ യോഗം ചേരാതിരിക്കാന്‍ ഫെബ്രുവരി 4 മുതല്‍ ഏപ്രില്‍ 3 വരെ സെക്ഷന്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.
കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ യു.പി സര്‍ക്കാര്‍ സമര സ്ഥലത്തേക്കുള്ള വൈദ്യുതിയും വെള്ളവും തടസ്സപ്പെടുത്തിയപ്പോള്‍ കര്‍ഷകര്‍ വിളിച്ചുചേര്‍ത്ത മഹാപഞ്ചായത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. ബി.ജെ.പിക്ക് വലിയ സ്വാധീനമുള്ള മുസാഫര്‍ നഗറില്‍ കര്‍ഷകര്‍ നടത്തിയ മഹാപഞ്ചായത്തില്‍ ജാട്ട് സമുദായത്തില്‍ നിന്നുള്ള ആളുകള്‍ പങ്കെടുത്തതും പിന്തുണച്ചതും ബി.ജെ.പി വലിയ വെല്ലുവിളിയായിരുന്നു.
ജാട്ട് സമുദായത്തിന് മേല്‍ക്കൈയുള്ള പശ്ചിമ യു.പിയിലെ 10 ജില്ലകളില്‍ നിന്നും മുസഫര്‍ നഗറിലേക്ക് കര്‍ഷകര്‍ക്ക് പിന്തുണയുമായി ആളുകള്‍ എത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക