വി.സി അപ്പറാവുവിന്റെ മകന് സര്‍വകലാശാലയില്‍ കയറി സൗകര്യങ്ങള്‍ ഉപയോഗിക്കാമെങ്കില്‍, എ.ബി.വി.പിക്ക് ക്യാമ്പസിനകത്ത് രാഷ്ട്രീയ പരിപാടികള്‍ നടത്താമെങ്കില്‍ സര്‍വകലാശാല കൊലപ്പെടുത്തിയ രോഹിത് വെമുലയുടെ മാതാവിനെ എന്തുകൊണ്ട് പ്രവേശിപ്പിച്ചു കൂടായെന്ന് രോഹിത് വെമലുയ്‌ക്കൊപ്പം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ദൊന്ത പ്രശാന്ത് ചോദിച്ചു
ഹൈദരാബാദ്: രോഹിത് വെമുലയെ അനുസ്മരിക്കുന്ന “ശഹാദത്ത് ദിന്‍” പരിപാടിക്ക് തടസം
സൃഷ്ടിക്കുന്ന നിലപാടുമായി ഹൈദരാബാദ് സര്‍വകലാശാല. ക്യാമ്പസിനകത്തേക്ക് ആരെയൊക്കെ കയറ്റണം എന്നുള്ളതിന് സര്‍വകലാശാലയ്ക്ക് അധികാരമുണ്ടെന്നും ക്രമസമാധാനം നോക്കി മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും പ്രോവിസി വിപിന്‍ശ്രീവാസ്തവ പറഞ്ഞു.
സര്‍വകലാശാലയുടെ തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ സര്‍വകലാശാലയില്‍ രാഷ്ട്രീയ പരിപാടികള്‍ അനുവദിക്കരുതെന്ന ഹൈദരാബാദ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടെന്നും വിപിന്‍ ശ്രീവാസ്തവ ന്യൂസ് മിനുട്ടിനോട് പറഞ്ഞു. ആവശ്യമെങ്കില്‍ ക്യാമ്പസിനുള്ളില്‍ പൊലീസിനെ നിയോഗിക്കുമെന്നും ശ്രീവാസ്തവ പറഞ്ഞു.
അതേ സമയം അനുസ്മരണ പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വി.സി അപ്പറാവുവിന്റെ മകന് സര്‍വകലാശാലയില്‍ കയറി സൗകര്യങ്ങള്‍ ഉപയോഗിക്കാമെങ്കില്‍, എ.ബി.വി.പിക്ക് ക്യാമ്പസിനകത്ത് രാഷ്ട്രീയ പരിപാടികള്‍ നടത്താമെങ്കില്‍ സര്‍വകലാശാല കൊലപ്പെടുത്തിയ രോഹിത് വെമുലയുടെ മാതാവിനെ എന്തുകൊണ്ട് പ്രവേശിപ്പിച്ചു കൂടായെന്ന് രോഹിത് വെമലുയ്‌ക്കൊപ്പം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ദൊന്ത പ്രശാന്ത് ചോദിച്ചു
Read more: ഗാന്ധിജിയേക്കാള്‍ വലിയ നേതാവ് അംബേദ്ക്കര്‍: അസദുദ്ദീന്‍ ഒവൈസി
“ശഹാദത്ത് ദിന്‍” പരിപാടിയില്‍ പങ്കെടുക്കുന്നതിനായി സര്‍വകലാശാലയിലേക്ക് വരണമെന്ന് ആഹ്വാനം ചെയ്തുള്ള രാധികാ വെമുലയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
ചൊവ്വാഴ്ച രാവിലെ 9 മുതല്‍ സര്‍വകലാശാലയില്‍ ആരംഭിക്കുന്ന അനുസ്മരണ പരിപാടികളില്‍ ദാദ്രിയില്‍ കൊല ചെയ്യപ്പെട്ട അഖ്‌ലാഖിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദ്, ഉനയില്‍ മര്‍ദ്ദനമേറ്റ ദളിത് യുവാക്കളും പങ്കെടുക്കുന്നുണ്ട്.