ലോര്‍ഡ്‌സ്: ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ നോ ബോള്‍ എറിഞ്ഞ ‘റെക്കോര്‍ഡു’മായി ജസ്പ്രീത് ബൂമ്ര. 13 നോ ബോളാണ് താരം എറിഞ്ഞത്.
ഇതോടെ 2002ല്‍ ഗയാനയില്‍ വെച്ച് നടന്ന ടെസ്റ്റിലെ ഒരു ഇന്നിംഗ്സില്‍ 13 നോ ബോള്‍ എറിഞ്ഞ സഹീര്‍ ഖാനിന്റെ റെക്കോര്‍ഡിനൊപ്പവും ബൂമ്ര എത്തി.
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനമാണ് ഈ അപൂര്‍വ നേട്ടം ബൂമ്ര സ്വന്തമാക്കുന്നത്. 26 ഓവര്‍ എറിഞ്ഞ് 79 റണ്‍സ് വിട്ടുനല്‍കിയ ബൂമ്ര വിക്കറ്റൊന്നും നേടിയില്ലെങ്കിലും 6 മെയ്ഡണ്‍ ഓവര്‍ എറിഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിന്റെ ഒരു ഇന്നിംഗ്‌സില്‍ വിക്കറ്റെടുക്കാതെ കൂടുതല്‍ നോ ബോള്‍ എറിഞ്ഞെന്ന റെക്കോര്‍ഡും ഇതോടെ ബൂമ്രയുടെ പേരിലായി. 2010ല്‍ ഓസ്ട്രേയിലിയക്കെതിരെ മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ഒരു ഇന്നിംഗ്‌സില്‍ 10 നോബോള്‍ എറിഞ്ഞ ഇശാന്ത് ശര്‍മ്മയുടെ റെക്കോര്‍ഡാണ് ബൂമ്ര തിരുത്തിയത്.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ബാറ്റ് ചെയ്യുമ്പോള്‍ ഒരോവറില്‍ നാല് നോ ബോളാണ് ബൂമ്ര എറിഞ്ഞത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Unwanted record at Lord’s: Jasprit Bumrah becomes second Indian to bowl most no balls in an innings after Zaheer Khan