| Thursday, 9th February 2017, 4:22 pm

ക്ഷേത്രാചാരങ്ങളില്‍ ദളിതര്‍ക്ക് അയിത്തം; അഴീക്കോട് ക്ഷേത്രഭാരവാഹികള്‍ക്കെതിരെ ജനകീയ സമരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍:  ക്ഷേത്രാചാരങ്ങളില്‍ ദളിതര്‍ക്ക് അയിത്തം കല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് അഴീക്കോട് പാമ്പാടി ആലുംകീഴില്‍ ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ ജനകീയ സമരം. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് തിരുവാഭരണം എഴുന്നള്ളിക്കുമ്പോള്‍ പുലയ, മലയ, വണ്ണാന്‍, തുടങ്ങിയ ഹരിജനങ്ങളുടെ വീടുകള്‍ ഒഴിവാക്കുന്നതിനെതിരെയാണ് സമരം.

പ്രതിഷേധത്തിന്റെ ഭാഗമായി ജനാധിപത്യ രാഷ്ട്രീയ സഭയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ ആരംഭിച്ച നിരാഹാര സത്യാഗ്രഹം തദ്ദേശവാസിയായ പ്രസീത കൊയിലേരിയന്‍ ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകുകയാണ്.


Read more: ജെ.എന്‍.യുവിലെ രാജ്യദ്രോഹ വിവാദങ്ങള്‍ക്ക് ഒരു വയസ്; കുറ്റപത്രം സമര്‍പ്പിക്കാനാകെ പൊലീസ്


ജനകീയ കമ്മിറ്റി ഭരിക്കുന്ന തിയ്യസമുദായത്തിന്റെ കീഴിലുള്ളതാണ് അഴിക്കോട് പാമ്പാടി ആലുംകീഴില്‍ ക്ഷേത്രം. അമ്പലത്തിന്റെ പരിസരങ്ങളില്‍ നാനൂറോളം ദളിത് കുടുംബങ്ങളോടുള്ള ഈ അനീതി അവസാനിപ്പിക്കണമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

“ജാതി ഇല്ലായെന്ന് പറയുകയും ജാതിവിവേചനം അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്”  സുനില്‍കുമാര്‍ പറഞ്ഞു.

സി.പി.ഐ.എം നിയന്ത്രണത്തിലുള്ളതാണ് ക്ഷേത്രകമ്മിറ്റി. നമുക്ക് ജാതിയില്ലെന്ന് പറഞ്ഞും, ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞും ആചാരങ്ങള്‍ക്കെതിരെ രംഗത്തു വരുന്നവരാണ് പാമ്പാടി ക്ഷേത്രത്തില്‍ അയിത്തം കല്‍പ്പിക്കുന്നതെന്നും സുനില്‍കുമാര്‍ പറയുന്നു.

എന്നാല്‍ 1915 മുതല്‍ തുടരുന്ന ആചാരമാണിതെന്നാണ് ക്ഷേത്രകമ്മിറ്റിയുടെ നിലപാട്. തിയ്യസമുദായവീടുകളിലും ആശാരി, കൊല്ലന്‍, തട്ടാന്‍, കാവുതിയ്യ, മുക്കുവ തുടങ്ങിയ ഇതര സമുദായ വീടുകളിലുമായി തിരുവായുധ എഴുന്നള്ളിപ്പ് ക്ഷേത്രരേഖകളില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു.

We use cookies to give you the best possible experience. Learn more