| Tuesday, 28th August 2018, 8:39 am

ഭൂമിയെ മാനഭംഗപ്പെടുത്തിയുള്ള വികസനമാണ് ഇടുക്കിയിലേതെന്ന് ബിനോയ് വിശ്വം; മറുപടിയുമായി എം.എം. മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൈനാവ്: ഭൂമിയെ മാനഭംഗിപ്പെടുത്തിയുള്ള വികസനമാണ് ഇടുക്കിയിലേതെന്ന് സി.പി.ഐ എം.പി ബിനോയ് വിശ്വം. ഇടുക്കി കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കവേയാണ് ബിനോയ് വിശ്വം ഈ അഭിപ്രായം ഉന്നയിച്ചത്.

എന്നാല്‍ ഇപ്പോഴുണ്ടായ പ്രകൃതി ദുരന്തം മാനുഷിക സൃഷ്ടി അല്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന് വൈദ്യുത മന്ത്രി എം.എം മണി പ്രതികരിച്ചു. ഡാം തുറന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്നും, ഇതുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയക്കളി പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും എം.എം പറഞ്ഞു.


ALSO READ: കേരളത്തിനായി പിരിവിനിറങ്ങിയ മണിക് സര്‍ക്കാരിനെ പിടിച്ചുപറിക്കാരനാക്കി സംഘപരിവാർ പ്രചരണം


മുന്നറിയിപ്പ് നടപടിക്രമങ്ങള്‍ എല്ലാം പാലിച്ച ശേഷമാണ് ഡാമുകള്‍ തുറന്നത്. ഡാം തുറന്നതിന്റെ അടിസ്ഥാനത്തിലല്ല നാശനഷ്ടങ്ങള്‍ ഉണ്ടായത്. മഴ അധികമായി പെയ്തതാണ് പ്രളയത്തിന് കാരണം. എം.എം മണി പറഞ്ഞു.


ALSO READ: ചുവന്ന ചെകുത്താന്‍മാര്‍ക്ക് വീണ്ടും അടിതെറ്റി; മൗറീഞ്ഞോയുടെ കരിയറിലെ റെക്കോര്‍ഡ് തോല്‍വി


അതേസമയം പ്രളയം ഉണ്ടായ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രളയദുരന്തം ഉണ്ടായതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കണമെന്ന് പ്രതിപക്ഷ നേതൃയോഗത്തില്‍ തീരുമാനമുണ്ട്.

We use cookies to give you the best possible experience. Learn more