തിരിച്ചറിയാതെ പോകുന്ന ഗാർഹിക പീഡനം;ഥപ്പഡ് ഉയർത്തുന്ന രാഷ്ട്രീയ ചർച്ചകൾ
So, Just One Slap… ഥപ്പഡിലെ അമൃതയോട് പലരും ചോദിക്കുന്ന ചോദ്യമാണിത്. നമ്മുടെ സമൂഹത്തിലും ഇതേചോദ്യം നിരവധി തവണ ഉയര്‍ന്ന് വന്നിട്ടുണ്ട്. ഒരടിയല്ലെ., ഭര്‍ത്താവിന് വിധേയപ്പെട്ട് ജീവിക്കേണ്ടവളല്ലെ ഭാര്യ എന്നിങ്ങനെയെല്ലാം. ചോദ്യം വളരെ നിഷ്‌കളങ്കവും ജനുവിനുമായി തോന്നാം. പക്ഷേ യാഥാര്‍ത്ഥ്യം അതാണോ?
നമ്മൂടെ രാജ്യത്ത് മാത്രമല്ല ലോകം മുഴുവന്‍ ഈ കൊവിഡ് കാലത്ത് ഗാര്‍ഹിക പീഡനത്തിന്റെ തോത് ക്രമാതീതമായിട്ടാണ് ഉയര്‍ന്നത്. ഐക്യരാഷ്ട്ട്രസഭ ഗാര്‍ഹിക പീഡനത്തെ നിഴല്‍ മഹാമാരി അഥവാ ‘ഷാഡോ പാന്‍ഡെമിക്’ ആയിട്ടാണ് വിശേഷിപ്പിച്ചത്.
തിരിച്ചറിയപ്പെടാത്ത ഗാര്‍ഹിക പീഡനങ്ങളും ഥപ്പഡ് ഉയര്‍ത്തുന്ന രാഷ്ട്രീയ ചര്‍ച്ചകളെയും കുറിച്ച് അപര്‍ണ പ്രശാന്തി Aparna Prasanthi , അപര്‍ണ വിശ്വനാഥ് Aparna Viswanathan ആതിര പി.എം Pm Athira Pm എന്നിവര്‍ സംസാരിക്കുന്നു.
അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍,
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.