ന്യൂദല്‍ഹി: കഴിഞ്ഞ 70 വര്‍ഷമായി അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. സാമ്പത്തിക വളര്‍ച്ചാനിരക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തേതില്‍ നിന്ന് മന്ദഗതിയിലാണെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് രാജീവ് കുമാറിന്റെ പ്രതികരണം.
സാമ്പത്തികമേഖലയാകെ മുരടിപ്പിലാണ്. സ്വകാര്യ മേഖലയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യണം. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥയാണെന്നും രാജീവ് കുമാര്‍ പറഞ്ഞു.
മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 6.8 ശതമാനമാണ്. ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇത് 5.7 ശതമാനമായി കുറയുമെന്നാണു റിപ്പോര്‍ട്ട്.