| Thursday, 13th February 2014, 8:18 pm

കടല്‍ക്കൊല: ഇടപെടില്ലെന്ന് യു.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]റോം: കടല്‍ക്കൊലകേസില്‍ ഐക്യരാഷ്ട്ര സഭക്ക് ഇടപെടാന്‍ കഴിയില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വ്യക്തമാക്കി. പ്രശ്‌നം ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ബാന്‍ കി മൂണ്‍ പറഞ്ഞു.

ഐക്യരാഷ്ട്രസഭ പ്രശ്‌നത്തില്‍ ഇടപെടണമെന്ന ആവശ്യം അദ്ദേഹം നിരാകരിച്ചു. കഴിഞ്ഞ ദിവസമാണ് കടല്‍ക്കൊലക്കേസില്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇറ്റലി ഐക്യരാഷ്ട്രസഭക്ക് പരാതി നല്‍കിയത്.

എന്നാല്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന ബാന്‍ കി മൂണിന്റെ പ്രസ്താവന ഇറ്റലിയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കി. സെക്രട്ടറി ജനറലിന്റെ നിലപാടില്‍ അതൃപ്തിയുണ്ടെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി എമ്മാ ബോണിയാനോ പറഞ്ഞു. ഇന്ത്യന്‍ അധികൃതര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താമെന്ന് ബാന്‍ കി മൂണ്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നുവെന്ന് അവര്‍ പാര്‍ലമെന്റിനെ അറിയിച്ചു.

നാവികരുടെ സഞ്ചാരസ്വാതന്ത്രം ഇന്ത്യ തടഞ്ഞതായും നാവികര്‍ക്കെതിരെ തെറ്റായ കുറ്റം ചുമത്തി എന്നുമാണ് യു.എന്നിന് നല്‍കിയിരുന്ന പരാതിയില്‍ പറഞ്ഞിരുന്നത്.

നാവികര്‍ക്കെതിരെ സുവ നിയമപ്രകാരം കേസെടുത്തതിനേയും ഇറ്റലി ചോദ്യംചെയ്തു. നാവികര്‍ കടല്‍ക്കൊള്ളക്കാരല്ലെന്നും ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് ജോലിചെയ്യുന്നവരാണ് എന്നുമാണ് ഇറ്റലിയുടെ പരാതിയില്‍ പറയുന്നത്.

കൊല്ലം നീണ്ടകരയ്ക്കടുത്ത് കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്ന കേസില്‍ അന്താരാഷ്ട്ര കടല്‍ക്കൊള്ളനിയമവും തീവ്രവാദവിരുദ്ധനിയമവും ഉള്‍പ്പെടുന്ന സുവ നിയമമാണ് ഇറ്റാലിയന്‍ നാവികര്‍ക്കുമേല്‍ ദേശീയ അന്വേഷണ ഏജന്‍സി ചുമത്തിയിരിക്കുന്നത്.

സുപ്രീംകോടതി ജാമ്യം അനുവദിച്ച നാവികര്‍ ഇപ്പോള്‍ ദല്‍ഹിയിലെ ഇറ്റാലിയന്‍ നയതന്ത്ര കാര്യാലയത്തിലാണ് ഉള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more