| Tuesday, 15th February 2022, 5:32 pm

ഇന്തോ-ചൈന സംഘര്‍ഷം സിനിമയാകുന്നു; ഉണ്ണി മുകുന്ദനെ നായകനാക്കി മേജര്‍ രവിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉണ്ണി മകുന്ദനെ നായകനാക്കി വീണ്ടും സൈനിക ചിത്രവുമായി മേജര്‍ രവി. 2020 ജൂണ്‍ മാസത്തില്‍ ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ഇന്തോ-ചൈന പട്ടാളക്കാരുടെ സംഘര്‍ഷമാണ് സിനിമയുടെ ഇതിവൃത്തമെന്ന് കാന്‍ചാനല്‍മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഒരു പാന്‍ ഇന്ത്യന്‍ ചലച്ചിത്രമായിരിക്കും ഇത്. മേപ്പടിയാനാണ് ഉണ്ണി മുകുന്ദന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ മേജര്‍ രവി അഭിഭാഷകന്റെ വേഷത്തിലെത്തിയിരുന്നു.

പുനര്‍ജനി, കീര്‍ത്തിചക്ര, മിഷന്‍ 90 ഡെയ്‌സ്, കുരുക്ഷേത്ര, തൂഫാന്‍, കാണ്ഡഹാര്‍, കര്‍മയോദ്ധ, ഒരു യാത്രയില്‍, പിക്കറ്റ് 43, 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്, എസ്.ജ് 253 എന്നിവയാണ് ഇതിന് മുമ്പ് മേജര്‍ രവിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍.

ജനുവരി 14നാണ് മേപ്പടിയാന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. അഞ്ജു കുര്യന്‍ ആയിരുന്നു മേപ്പടിയാനിലെ നായിക.

ജയകൃഷ്ണന്‍ എന്ന നാട്ടിന്‍പുറത്തുകാരനായിട്ടാണ് ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ എത്തിയത്. സംവിധായകന്‍ വിഷ്ണു മോഹന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചത്.

ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, മേജര്‍ രവി, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, അപര്‍ണ ജനാര്‍ദ്ദനന്‍, നിഷ സാരംഗ്, കുണ്ടറ ജോണി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വില്‍സണ്‍, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


Content Highlight: Unnimukundan will play the lead role in the film directed by Major Ravi

We use cookies to give you the best possible experience. Learn more