നടന്‍ ഉണ്ണിമുകുന്ദനോട് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണെന്ന് പറഞ്ഞുകൊണ്ട് മോഹന്‍ലാല്‍ നിര്‍ദേശിച്ച ചിത്രമേതെന്ന ചര്‍ച്ചയാണ് സോഷ്യല്‍മീഡിയയില്‍ ഒരുഭാഗത്ത് നടക്കുന്നത്. കെമീന്റെ ഇക്കാന്റെ ചാനല്‍ എന്ന യൂട്യൂബ് ചാനലിലെ അവതാരകനാണ് മോഹന്‍ലാല്‍ ഉണ്ണിമുകുന്ദന് നിര്‍ദേശിച്ച സിനിമയെക്കുറിച്ച് പറയുന്നത്.
ദി മാന്‍ ഫ്രം എര്‍ത്ത് എന്ന സിനിമയാണ് മോഹന്‍ലാല്‍ ഉണ്ണിമുകുന്ദന് നിര്‍ദേശിച്ചത്.
നീ എന്തായാലും കാണണമെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ ഉണ്ണിമുകുന്ദന് സിനിമ നിര്‍ദേശിച്ചത്. കണ്ടപ്പോള്‍ എന്റെയും പ്രിയപ്പെട്ട ചിത്രമായി, ഉണ്ണിമുകുന്ദന്‍ പറഞ്ഞതായി അവതാരകന്‍ പറയുന്നു.
2007ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ സിനിമയാണ് ദി മാന്‍ ഫ്രം എര്‍ത്ത്. ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമയാണിത്. ജെറോം ബിക്‌സ്‌ബൈയുടെ രചനയില്‍ റിച്ചാര്‍ഡ് ഷെങ്ക്മാന്‍ ആണ് സംവിധാനം നിര്‍വഹിച്ചത്.
ഇന്റര്‍നെറ്റ് അധിഷ്ഠിത പീര്‍-റ്റു-പീര്‍ നെറ്റ് വര്‍ക്കുകളിലൂടെ വിതരണം ചെയ്യപ്പെട്ടതിലൂടെ ചിത്രം വളരെയധികം ജനകീയമാവുകയായിരുന്നു.
ഡേവിഡ് ലീ, സ്മിത്ത് ജോണ്‍, ബില്ലിങ്സ്ലി, ടോണി ടോഡ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
മലയാളത്തിലും ഇത്തരം സിനിമകള്‍ വന്നാല്‍ നന്നായിരിക്കുമെന്ന് ഉണ്ണിമുകുന്ദന്‍ പറഞ്ഞിരുന്നുവെന്നും അവതാരകന്‍ പറയുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Unnimukundan film experience with Mohanlal