ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് റൈഫിള്‍ ക്ലബ്. ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നായിരുന്നു ഈ സിനിമയുടെ കഥ എഴുതിയത്.
ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിനായി വിജയരാഘവന്‍, വാണി വിശ്വനാഥ്, ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, ഹനുമാന്‍കൈന്‍ഡ്, പൊന്നമ്മ ബാബു, ഉണ്ണിമായ പ്രസാദ്, ദര്‍ശന രാജേന്ദ്രന്‍, സുരഭി തുടങ്ങിയ മികച്ച താരനിരയാണ് ഒന്നിച്ചത്.
റൈഫിള്‍ ക്ലബില്‍ എല്ലാ അഭിനേതാക്കള്‍ക്കും വലിയ ഭാരമുള്ള തോക്ക് കൊണ്ട് വെടിവെക്കുന്ന സീന്‍ ഉണ്ടായിരുന്നു. ഷൂട്ടിന്റെ സമയത്ത് തങ്ങളെ ട്രെയിന്‍ ചെയ്യിക്കാനായി അവിടെ ട്രെയിനേഴ്‌സ് ഉണ്ടായിരുന്നെന്നും താനും ദര്‍ശന രാജേന്ദ്രനും തോക്ക് പിടിക്കാന്‍ വേണ്ടി പോലും ട്രെയിനിങ് എടുക്കുകയായിരുന്നെന്നും പറയുകയാണ് നടി ഉണ്ണിമായ പ്രസാദ്.
എന്നാല്‍ വാണി വിശ്വനാഥ് താന്‍ ഷോട്ടില്‍ ചെയ്‌തോളാമെന്ന് പറഞ്ഞെന്നും അത് കേട്ട് തങ്ങള്‍ ഞെട്ടിയെന്നും ഉണ്ണിമായ പറഞ്ഞു. അഞ്ചാം പാതിര എന്ന സിനിമയില്‍ താന്‍ തോക്ക് എടുത്തിരുന്നെന്നും പക്ഷെ ഇത്ര വലിയ തോക്ക് ഉണ്ടായിരുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉണ്ണിമായ പ്രസാദ്.
ഞാനും ദര്‍ശനയും പരസ്പരം എന്ത് ചെയ്യുമെന്ന് ചോദിച്ച് നില്‍ക്കുകയായിരുന്നു. പക്ഷെ വാണി ചേച്ചി വന്നിട്ട് പറഞ്ഞത് ‘ഞാന്‍ ഷോട്ടില്‍ ചെയ്‌തോളാം’ എന്നായിരുന്നു. ഞങ്ങള്‍ അത് കേട്ട് ഞെട്ടി നില്‍ക്കുകയായിരുന്നു,’ ഉണ്ണിമായ പ്രസാദ് പറഞ്ഞു.
Content Highlight: Unnimaya Prasad Talks About Vani Viswanath And Rifle Club Movie