ആ സീനുകള്‍ ചെയ്യാന്‍ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നത് വാണി ചേച്ചിക്ക് മാത്രം; മറ്റാരും അങ്ങനെ പറഞ്ഞില്ല: ഉണ്ണിമായ
Entertainment
ആ സീനുകള്‍ ചെയ്യാന്‍ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നത് വാണി ചേച്ചിക്ക് മാത്രം; മറ്റാരും അങ്ങനെ പറഞ്ഞില്ല: ഉണ്ണിമായ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd December 2024, 8:19 am

വിജയരാഘവന്‍, വാണി വിശ്വനാഥ്, ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, ഹനുമാന്‍കൈന്‍ഡ്, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, പൊന്നമ്മ ബാബു, സുരഭി ലക്ഷ്മി തുടങ്ങിയ മികച്ച താരനിര ഒന്നിച്ച ചിത്രമാണ് റൈഫിള്‍ ക്ലബ്.

ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ എത്തിയ ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് കഥ എഴുതിയത് ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നായിരുന്നു.

ഒരു റൈഫിള്‍ ക്ലബിനകത്തെ സംഭവങ്ങളായിരുന്നു ഈ സിനിമയില്‍ പറഞ്ഞത്. ചിത്രത്തില്‍ മിക്ക അഭിനേതാക്കള്‍ക്കും വലിയ ഭാരമുള്ള തോക്കുകള്‍ കൊണ്ട് വെടിവെക്കുന്ന സീനുകളും മറ്റ് ആക്ഷന്‍ സീനുകളും ചെയ്യാനുണ്ടായിരുന്നു.

റൈഫിള്‍ ക്ലബില്‍ സിസിലി എന്ന കഥാപാത്രമായി എത്തിയത് ഉണ്ണിമായ പ്രസാദ് ആയിരുന്നു. ഇപ്പോള്‍ വാണി വിശ്വനാഥിനെ കുറിച്ച് പറയുകയാണ് ഉണ്ണിമായ. ബാക്കിയുള്ളവരൊക്കെ ഒരുപാട് നേരം നിന്ന് തോക്ക് പിടിക്കുന്നത് പരിശീലിക്കാന്‍ ശ്രമിക്കുമ്പോള്‍ വാണിക്കായിരുന്നു അവിടെ ഏറ്റവും കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നത് എന്നാണ് നടി പറയുന്നത്.

താന്‍ ടേക്കില്‍ ചെയ്തോളാമെന്നായിരുന്നു വാണി പറഞ്ഞതെന്നും അത്ര കോണ്‍ഫിഡന്‍സില്‍ ആരും പറഞ്ഞിരുന്നില്ലെന്നും ഉണ്ണിമായ പ്രസാദ് പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. റൈഫില്‍ ക്ലബില്‍ ഇട്ടിയാനം എന്ന ശക്തമായ കഥാപാത്രമായാണ് വാണി വിശ്വനാഥ് അഭിനയിച്ചത്.

‘നമ്മളൊക്കെ ഒരുപാട് നേരം നിന്ന് തോക്ക് പിടിക്കുന്നത് പരിശീലിക്കാന്‍ ശ്രമിക്കുമ്പോള്‍ വാണി ചേച്ചിക്കായിരുന്നു അവിടെ ഏറ്റവും കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നത്.

‘ഞാന്‍ ടേക്കില്‍ ചെയ്തോളാം’ എന്നായിരുന്നു ചേച്ചി പറഞ്ഞിരുന്നത്. അത്ര കോണ്‍ഫിഡന്‍സില്‍ ആരും പറഞ്ഞിരുന്നില്ല. കൃത്യ സമയത്ത് മറ്റെല്ലാവരേക്കാളും നന്നായി ചേച്ചി ഓരോ ആക്ഷന്‍ സീനുകള്‍ ചെയ്തിട്ടുമുണ്ട്,’ ഉണ്ണിമായ പ്രസാദ് പറഞ്ഞു.

Content Highlight: Unnimaya Prasad Talks About Vani Viswanath And Rifle Club