Advertisement
Entertainment news
ഉപദേശങ്ങൾ തേടുന്നത് പോത്തനോടാണ്, ശ്യാമിനോട് എനിക്ക് വലിയ ബഹുമാനമുണ്ട്: ഉണ്ണിമായ പ്രസാദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 13, 06:05 am
Wednesday, 13th July 2022, 11:35 am

ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഉണ്ണിമായ എന്നിവരുടെ കൂട്ടുകെട്ട് മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതമാണ്. അവരൊന്നിച്ച് ചെയ്യുന്ന സിനിമകൾ വലിയ രീതിയിൽ ചർച്ചചെയ്യപ്പെടാറും വിജയം കൈവരിക്കാറുമുണ്ട്. സിനിമക്കകത്തും പുറത്തുമുള്ള ഈ സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് ഉണ്ണിമായ പ്രസാദ്.

ദിലീഷ് പോത്തൻ സോഷ്യൽ ആണെന്നും ശ്യാം പുഷ്ക്കരൻ ചെയ്യുന്ന വർക്കുകൾ കൊണ്ട് അദ്ദേഹത്തിനോട് വലിയ ബഹുമാനമുണ്ടെന്നുമാണ് ഉണ്ണിമായ പറഞ്ഞത്. ബിഹൈൻഡ് വുഡ്‌സ് ഐസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

‘പോത്തനോട് സൗഹൃദമുണ്ടെങ്കിൽ ശ്യാമിനോട് പ്രണയവുമുണ്ടല്ലോ. ശ്യാമും പോത്തനും നല്ല കൂട്ടുകാർ തന്നെയാണ്. പക്ഷെ പല കാര്യങ്ങളിലും ഞാൻ പോത്തണ്ണന്റെ ഉപദേശങ്ങൾ എടുക്കാറുണ്ട്. ശ്യാമിനെക്കാൾ പോത്തണ്ണനോടാണ് ഞാൻ ഉപദേശങ്ങൾ തേടാറുള്ളത്. ശ്യാം അദ്ദേഹത്തിന്റെ വർക്കിന്‌ വേണ്ടി റിസർച്ച് ചെയ്യുകയും ഏറെ സമയം അതിൽ ചെലവഴിക്കുകയും ചെയ്യുന്ന ആളാണ്.

പോത്തൻ കുറച്ചൂടെ സോഷ്യൽ ആണ്. ഒരു നടനായത് കൊണ്ട് തന്നെ ഒരുപാട് സ്ഥലങ്ങളിൽ യാത്ര ചെയ്യുന്നതും ആളുകളെ കാണുന്നതും പോത്തനാണ്. സൊസൈറ്റിയോട് കുറച്ച് കൂടെ ഇറങ്ങി നടന്ന് പെരുമാറുന്നത് പോത്തനായതുകൊണ്ട് തന്നെ എക്സ്‌പീരിയൻസ് ഫാക്ടർ കൂടുതൽ പോത്തനായിരിക്കും. അദ്ദേഹത്തിനാണ് ആളുകളുടെ പൾസും എനർജിയുമൊക്കെ അറിയുന്നതും. പോത്തൻ ആക്ടർ ആയി എക്‌സ്‌പ്ലോർ ചെയ്യുന്ന ആളാണ്.

എന്നെ സംബന്ധിച്ച് എനിക്ക് ഉപദേശങ്ങൾ എടുക്കാനും വിഷമങ്ങൾ ഒക്കെ തുറന്ന് പറയാനും പറ്റുന്ന ഒരാളാണ് ദിലീഷ് പോത്തൻ. ശ്യാം പുഷ്കരനെ സപ്പോർട്ട് ചെയ്യണമെന്ന് എപ്പോഴും ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ എനിക്ക് അദ്ദേഹത്തിനോട് വല്ലാത്തൊരു ബഹുമാനമുണ്ട്,’ ഉണ്ണിമായ പറഞ്ഞു.

ചെയ്യുന്ന ക്യാരക്ടറുകൾ കൊണ്ട് പ്രേക്ഷകമനസ്സിൽ ഇടം നേടാൻ ഉണ്ണിമായക്ക് സാധിക്കാറുണ്ട്. പറവയിലെ ടീച്ചറും അഞ്ചാം പാതിരയിലെ പൊലീസുമെല്ലാം അതിനു ഉത്തമ ഉദാഹരണമാണ്.

പടയാണ് അവസാനമായി റിലീസ് ചെയ്ത ഉണ്ണിമായയുടെ ചിത്രം. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Unnimaya Prasad talking about the friendship circle of Syam Pushkaran, Dileesh Pothan and her