എന്ത് തരത്തിലുള്ള നോയും നോ തന്നെയാണ്, വെർബലി നോ പറയണം എന്നില്ല: ഉണ്ണിമായ പ്രസാദ്
Entertainment news
എന്ത് തരത്തിലുള്ള നോയും നോ തന്നെയാണ്, വെർബലി നോ പറയണം എന്നില്ല: ഉണ്ണിമായ പ്രസാദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th July 2022, 2:26 pm

കൺസന്റിനെ കുറിച്ചും അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചും നിരന്തരം ചർച്ചകൾ നടക്കാറുണ്ട്. ഒരു വ്യക്തിയോട് കൺസന്റ് ചോദിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് പല അഭിപ്രായങ്ങളും ഉയർന്നുവരാറുണ്ട്. ഒരാളുടെ നോ ഉൾക്കൊള്ളാൻ സാധിക്കാതിരിക്കുന്നതിലെ പ്രശ്നങ്ങളും അപകടവും കൃത്യമായി തന്നെ അഡ്രസ് ചെയ്തുപോകാറുമുണ്ട്.

ഇതിനൊപ്പം തന്നെ പലരും ഉന്നയിക്കുന്ന ഒരു കാര്യമാണ് നോ പറഞ്ഞാൽ മാത്രമാണ് നോ ആയി കണക്കാക്കാൻ പറ്റൂ എന്നത്. അല്ലാതെ പ്രകടിപ്പിക്കുന്ന നോ ഉൾക്കൊള്ളാൻ പലർക്കും സാധിക്കാറില്ല.

കൺസെന്റിനെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് നടിയും സഹസംവിധായകയുമായ ഉണ്ണിമായ. എന്ത് തരത്തിലുള്ള നോയും നോ തന്നെയാണെന്നും ജീവിതത്തിൽ എല്ലാ തരത്തിലും കൺസന്റ് വളരെ പ്രധാനപെട്ടതാണെന്നുമാണ് ഉണ്ണിമായ പറയുന്നത്.

ബിഹൈൻഡ് വുഡ്‌സ് ഐസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘കൺസന്റ് വളരെ പ്രധാനപ്പെട്ട വാക്കാണ്. വെർബലി മാത്രമല്ല അത് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. നമ്മുടെ ഓരോ ബോഡി മാനറിസം പോലും കൺസന്റ് ആണ്. എന്ത് തരത്തിലുള്ള നോയും നോ തന്നെയാണ്. വെർബലി നോ പറയണം എന്നില്ല.

താൽപര്യമില്ലായ്മയും കൺസന്റ് ഇല്ലായ്മ തന്നെയാണ്. എന്ത് കാര്യത്തിലുള്ള കൺസന്റ് ആയാലും താല്പര്യം കാണിക്കാതിരിക്കുക, ശ്രദ്ധകൊടുക്കാതിരിക്കുക എന്നതൊക്കെ കൺസന്റിന്റെ പല രീതികൾ തന്നെയാണ്.

ജീവിതത്തിൽ എല്ലാ തരത്തിലും കൺസന്റ് വളരെ പ്രധാനപെട്ടതാണ്. ഒരു വ്യക്തിയെ സംബന്ധിച്ച്, പേഴ്സണൽ ബൗണ്ടറിയെ സംബന്ധിച്ച് അത് പ്രധാനപ്പെട്ടത് തന്നെയാണ്,’ ഉണ്ണിമായ പറഞ്ഞു.

അഭിനയ മികവുകൊണ്ട് ഉണ്ണിമായ ചെയ്യുന്ന പല വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. പറവയിലെ ടീച്ചറും ജോജിയിലെ ബിൻസിയുമെല്ലാം അതിന് ഉത്തമ ഉദാഹരണമാണ്.

പടയാണ് അവസാനമായി റിലീസ് ചെയ്ത ഉണ്ണിമായയുടെ ചിത്രം. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Unnimaya Prasad talking about consent