ജോജി സിനിമയിലെ അഭിനയത്തിന് സ്റ്റേറ്റ് അവാർഡ് നേടിയ നടിയാണ് ഉണ്ണിമായ. ചെയ്യുന്ന ക്യാരക്ടറുകൾ കൊണ്ട് പ്രേക്ഷകമനസ്സിൽ ഇടം നേടാൻ ഉണ്ണിമായക്ക് സാധിക്കാറുണ്ട്. പറവയിലെ ടീച്ചറും അഞ്ചാം പാതിരയിലെ പൊലീസുമെല്ലാം അതിനു ഉത്തമ ഉദാഹരണമാണ്.
ഉണ്ണിമായ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവരടങ്ങുന്ന സിനിമ കൂട്ടുകെട്ട് പ്രേക്ഷകർ ഏറെ ആസ്വദിക്കുന്നതാണ്. അതിന്റെ ഭാഗമായി വരുന്ന സിനിമകൾ വലിയ രീതിയിൽ ആഘോഷിക്കപ്പെടാറുമുണ്ട്.
ദിലീഷ് പോത്തൻ സിനിമകൾക്ക് വലിയൊരു ഫാൻ ബേസ് ഉണ്ട്. ദിലീഷ് സിനിമകളിലെ ബ്രില്ല്യൻസിനെ കുറിച്ച് വലിയ ചർച്ചകൾ നടക്കാറുണ്ട്. പോത്തേട്ടൻ ബ്രില്ല്യൻസ് എന്നാണ് ഇത് അറിയപ്പെടാറുള്ളത്.
പോത്തേട്ടൻ ബ്രില്ല്യൻസിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഉണ്ണിമായ ഇപ്പോൾ. പോത്തേട്ടൻ ബ്രില്ല്യൻസ് എന്ന ബ്രാൻഡ് ജനങ്ങൾ നൽകിയതാണെന്നും അതുകൊണ്ട് സ്വാതന്ത്ര്യമല്ല ഉത്തരവാദിത്തമാണ് കൂടുന്നതെന്നുമാണ് ഉണ്ണിമായ പറഞ്ഞത്. ബിഹൈൻഡ് വുഡ്‌സ് ഐസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
‘പോത്തേട്ടൻ ബ്രില്ല്യൻസ് എന്ന ബ്രാൻഡ് ഞങ്ങൾ ആദ്യമേ പ്ലാൻ ചെയ്ത് ഉണ്ടാക്കിയതല്ല. അത് ജനങ്ങൾ നൽകിയതാണ്. ഏതോ ഒരു നല്ല നിമിഷത്തിൽ ആളുകൾ നൽകിയതാണ്. അങ്ങനെ ഒരു ബ്രാൻഡ് നെയിം ഉണ്ടായതിനു ശേഷം പ്രേക്ഷകർ ചിലത് പ്രതീക്ഷിക്കുന്നുണ്ട് എന്ന ശ്രദ്ധ
ഞങ്ങളിലും ഉണ്ടാക്കിയിട്ടുണ്ട്.
അങ്ങനെ വരുമ്പോൾ അവിടെ സ്വാതന്ത്ര്യമല്ല ഉത്തരവാദിത്തമാണ് കൂടുന്നത്. ജനങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ പറ്റുന്നുണ്ടോ എന്നതിലാണ് കാര്യം. ഇത് ഉത്തരവാദിത്തമാണ് കൂട്ടുന്നത്,’ ഉണ്ണിമായ പറഞ്ഞു.
പടയാണ് അവസാനമായി റിലീസ് ചെയ്ത ഉണ്ണിമായയുടെ ചിത്രം. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: Unnimaya Prasad says that the word pothettan brilliance was not our contribution, it was just happend because of audience