കൊച്ചി: തിരുവനന്തപുരം സി.ഇ.ടി.എന്‍ജിനീയറിങ്ങ് കോളേജില്‍ പഠിക്കുന്ന കാലത്തെ അനുഭവങ്ങള്‍ തുറന്നു പറയുകയാണ് നടി ഉണ്ണിമായ പ്രസാദ്. സിനിമ ഇഷ്ടപ്പെടുന്ന കുറേ കൂട്ടുകാരെ തനിക്ക് കിട്ടിയത് സി.ഇ.ടിയില്‍ നിന്നാണെന്ന് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണിമായ പറയുന്നു.
ലാപ്പ്‌ടോപ്പില്‍ പെന്‍ഡ്രൈവ് ഇട്ട് എന്നും സിനിമ കാണുമായിരുന്നുവെന്നും അജീഷ് എന്നൊരു കടുത്ത സിനിമാപ്രേമിയായ സുഹൃത്ത് തനിക്കുണ്ടായിരുന്നുവെന്നും നടി ഓര്‍ക്കുന്നു.
അജീഷാണ് ലോകസിനിമകളെ പരിചയപ്പെടുത്തിയത്. അകിരൊ കുറസോവയെക്കുറിച്ച് കേള്‍ക്കുന്നതും അദ്ദേഹത്തിന്റെ സിനിമകള്‍ കാണുന്നതുമെല്ലാം അജീഷിലൂടെയാണ്. ഉണ്ണിമായ പറഞ്ഞു.
കോളേജില്‍ സജീവമായി ഉണ്ടായിരുന്ന ഫാന്‍ ഫൈറ്റുകളെപ്പറ്റിയും അഭിമുഖത്തില്‍ ഉണ്ണിമായ മനസ്സു തുറന്നു.
‘കോളേജിലും മമ്മൂട്ടി, മോഹന്‍ലാല്‍ ഫാന്‍ഫൈറ്റുകള്‍ സജീവമായിരുന്നു. അന്ന് മമ്മൂട്ടി ഫാനായിരുന്നു ഞാന്‍. റിലീസ് ദിവസം ക്ലാസ് കട്ട് ചെയ്ത് സിനിമകള്‍ കണ്ടു തുടങ്ങി. സിനിമകളുടെ പിറകില്‍ എന്താണ് നടക്കുന്നതെന്ന് അന്നുതൊട്ടേ കൗതുകത്തോടെ നിരീക്ഷിച്ചിരുന്നു,’ ഉണ്ണിമായ പറയുന്നു.
സിനിമയില്‍ എങ്ങനെയെങ്കിലും കയറിപ്പറ്റാനുള്ള ശ്രമങ്ങള്‍ താന്‍ നടത്തിയിരുന്നെന്നും അതിന്റെ തുടക്കമെന്നോണം കുറച്ച് ടിവി ഷോകളൊക്കെ ചെയ്തിരുന്നുവെന്നും ഉണ്ണിമായ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Unnimaya Prasad says about Mammootty