Entertainment news
ക്രിസ്റ്റഫറിന്റെ കാഴ്ചപ്പാടിനോട് ഞാനും യോജിക്കുന്നില്ല, എന്റെ രാഷ്ട്രീയം ആ മോഹന്‍ലാല്‍ സിനിമയിലൂടെ ഞാന്‍ പറഞ്ഞിരുന്നു: ബി.ഉണ്ണികൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 23, 01:17 pm
Thursday, 23rd February 2023, 6:47 pm

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് ക്രിസ്റ്റഫര്‍. സിനിമ മുമ്പോട്ട് വെക്കുന്ന രാഷ്ട്രീയത്തിനെതിരെ വലിയ തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അക്കാര്യത്തില്‍ പ്രതികരിക്കുകയാണ് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍.

ക്രിസ്റ്റഫറിന്റെ കാഴ്ചപ്പാടുമായി താന്‍ യോജിക്കുന്നില്ലെന്നും മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത വില്ലന്‍ എന്ന സിനിമ മുമ്പോട്ട് വെക്കുന്ന രാഷ്ട്രീയത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ആ സിനിമയുടെ രാഷ്ട്രീയത്തെ കുറിച്ച് ആരും തന്നെ ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

 

‘എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ക്രിസ്റ്റഫറിന്റെ കാഴ്ചപ്പാടുമായി യോജിക്കുന്നില്ല. എന്റെ രാഷ്ട്രീയ നിലപാടുകളില്‍ അടിയുറച്ച സിനിമയായിരുന്നു വില്ലന്‍. നിര്‍ഭാഗ്യവശാല്‍ ആരും സിനിമയുടെ രാഷ്ട്രീയ ആശയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തില്ല.

മാസ് അപ്പീല്‍ സിനിമകള്‍ നിര്‍മ്മിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍, ഒരു കഥയുടെ പ്രധാന കഥാപാത്രം അവന്റെ ജീവിതം അല്ലെങ്കില്‍ അവന്റെ പ്രവൃത്തികള്‍ എന്നിവയും എന്നെ ആകര്‍ഷിച്ചേക്കാം. ക്രിസ്റ്റഫറും എന്ന കഥാപാത്രത്തിലും എന്നെ ആകര്‍ഷിച്ച പല കാര്യങ്ങളും ഉണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയാണെന്നോ പ്രശംസ അര്‍ഹിക്കുന്നതാണെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല,’ ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

മമ്മൂട്ടിക്ക് പുറമെ സ്‌നേഹ, അമല പോള്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ഐശ്വര്യ ലക്ഷ്മി, ജിനു എബ്രഹാം, വിനീത കോശി തുടങ്ങിയവരും മുപ്പത്തഞ്ചോളം പുതുമുഖ താരങ്ങളും ക്രിസ്റ്റഫറില്‍ വേഷമിട്ടിരുന്നു.

ആര്‍.ഡി ഇല്യുമിനേഷന്‍സാണ് ചിത്രം നിര്‍മിച്ചത്. ഉദയകൃഷ്ണ തിരക്കഥ എഴുതിയ ചിത്രം ഫെബ്രുവരി ഒമ്പതിനാണ് തിയേറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

content highlight: unnikrishnan about christopher movie and villain movie