സിനിമ റിവ്യൂ മലയാള സിനിമയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ഇപ്പോഴിതാ തന്റെ സിനിമയെ മോശം ആണെങ്കില്‍ വിമര്‍ശിക്കണം എന്ന് പറഞ്ഞ സംവിധായകരും മലയാള സിനിമയില്‍ ഉണ്ടെന്ന് പറയുകയാണ് പ്രശസ്ത സിനിമ നിരൂപകന്‍ ഉണ്ണി വ്‌ലോഗ്‌സ്.
രോമാഞ്ചം സിനിമ ഇറങ്ങുന്നതിന് മുമ്പ് നിര്‍മാതാവ് വിളിച്ചിരുന്നുവെന്നും മോശം സിനിമയാണ് രോമാഞ്ചമെങ്കില്‍ നിങ്ങള്‍ സിനിമയെ റിവ്യൂ ചെയ്ത് കൊന്നോളൂ എന്നാണ് പറഞ്ഞതെന്ന് ഉണ്ണി പറയുന്നു.
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് സംവിധായകന്‍ ജിയോ ബേബിയും തന്റെ സിനിമ മോശം എങ്കില്‍ കാര്യമായി തന്നെ വിമര്‍ശിക്കണമെന്നും വലിച്ചുകീറിയാലും ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞതായും ഉണ്ണി പറയുന്നു.
ഇത്തരത്തില്‍ ഉള്ള സംവിധായകരും നിര്‍മാതാക്കളും മലയാള സിനിമയില്‍ ഉണ്ടെങ്കില്‍ പോലും തനിക്ക് ഭീഷണികളും വരാറുണ്ടെന്നും ഉണ്ണി കൂട്ടിച്ചേര്‍ക്കുന്നു. സിനിമ റിവ്യൂമായി ബന്ധപ്പെട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളുടെ ഭാഗമായി പങ്കുവെച്ച വീഡിയോയിലാണ് ഉണ്ണി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
താന്‍ ഒരു സിനിമയുടെ റിവ്യൂ ചെയ്യാനും ഒരാളുടെ കയ്യില്‍ നിന്നും പൈസ കൈപ്പറ്റിയിട്ടില്ലയെന്നും അങ്ങനെ ഒരു ആരോപണമുണ്ടെങ്കില്‍ അത് തെളിയിക്കണമെന്നും ഉണ്ണി പറയുന്നുണ്ട്.