കേരള കഫേക്ക് ശേഷം മലയാളത്തിൽ ഇറങ്ങി വലിയ ശ്രദ്ധ നേടിയ ആന്തോളജി ചിത്രമായിരുന്നു അഞ്ചു സുന്ദരികൾ. അമൽ നീരദ്, ഷൈജു ഖാലിദ്, സമീർ തഹീർ, അൻവർ റഷീദ്, ആഷിഖ് അബു എന്നിവരായിരുന്നു അഞ്ചു സുന്ദരികളിൽ വ്യത്യസ്ത സിനിമകൾ ഒരുക്കിയത്.
കേരള കഫേക്ക് ശേഷം മലയാളത്തിൽ ഇറങ്ങി വലിയ ശ്രദ്ധ നേടിയ ആന്തോളജി ചിത്രമായിരുന്നു അഞ്ചു സുന്ദരികൾ. അമൽ നീരദ്, ഷൈജു ഖാലിദ്, സമീർ തഹീർ, അൻവർ റഷീദ്, ആഷിഖ് അബു എന്നിവരായിരുന്നു അഞ്ചു സുന്ദരികളിൽ വ്യത്യസ്ത സിനിമകൾ ഒരുക്കിയത്.
ഇവയിൽ അമൽ നീരദ് സംവിധാനം ചെയ്ത് ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു കുള്ളന്റെ ഭാര്യ. ഉണ്ണി. ആർ ആയിരുന്നു കുള്ളന്റെ ഭാര്യയുടെ കഥ ഒരുക്കിയത്. ചിത്രത്തിൽ ദുൽഖർ സൽമാൻ, റീനു മാത്യൂസ് തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
ദുൽഖറിന്റെ കരിയറിലെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ചിത്രത്തിലേത്. ദുൽഖറിന്റെ നറേഷനിലൂടെയാണ് സിനിമ മുന്നോട്ട് പോവുന്നത്. ചിത്രത്തിലെ ദുൽഖറിന്റെ ശബ്‌ദം കേട്ട് ശാരദ കുട്ടി ടീച്ചർ തന്നോട് അതിനെ പറ്റി സംസാരിച്ചിരുന്നുവെന്ന് ഉണ്ണി. ആർ പറയുന്നു. ട്രൂ കോപ്പി തിങ്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കുള്ളന്റെ ഭാര്യ എന്ന ചിത്രം ദുൽഖറിന്റെ കരിയറിന്റെ തുടക്കത്തിൽ ചെയ്തൊരു ചിത്രമാണ്. ആ ചിത്രം കണ്ടിട്ട് ശാരദകുട്ടി ടീച്ചർ എന്നോട് ദുൽഖറിന്റെ ശബ്‌ദത്തെ കുറിച്ച് പറഞ്ഞത്, എന്തൊരു ശബ്‌ദമാണ് അയാളുടേത് എന്നായിരുന്നു.
ദുൽഖറിന്റെ ശബ്‌ദത്തിലൂടെയാണ് ആ സിനിമ മുന്നോട്ട് പോവുന്നത്. ദുൽഖറിന്റെ തുടക്കമാണ്. ആ സമയത്ത് ദുൽഖറിന് മലയാളമൊക്കെ ശരിയായി വരുന്നേയുള്ളൂ. വെളുപ്പിന് നാല് മണിക്ക് എങ്ങാനുമാണ് അമൽ അത് പോയി ഡബ്ബ് ചെയ്യുന്നത്. അന്ന് സമീറിന്റെ നീലാകാശം പച്ചകടൽ ചുവന്ന ഭൂമിയുടെ വർക്കൊക്കെ നടക്കുന്നുണ്ട്,’ഉണ്ണി. ആർ പറയുന്നു.
കുള്ളന്റെ ഭാര്യ മറ്റൊരു വിദേശ കഥയിൽ നിന്നാണ് ഉണ്ടായതെന്നും അമൽ നീരദ് ആദ്യം ചെയ്യാനിരുന്നത് മറ്റൊരു ചിത്രമായിരുന്നുവെന്നും ഉണ്ണി കൂട്ടിച്ചേർത്തു.
‘കുള്ളന്റെ ഭാര്യ നല്ല ഇൻട്രസ്റ്റിങ് അല്ലേ. അന്ന് അമൽ ചെയ്യാനിരുന്നത് ശരിക്കും ബ്രെത്ത്ലെസ് എന്ന ഫ്രഞ്ച് ചിത്രമായിരുന്നു. അതാണ് പിന്നീട് മായനദിയാവുന്നത്. അമലിന് വളരെ പ്രിയപ്പെട്ട ഒരു സിനിമയായിരുന്നു അത്.
അവൻ എന്റടുത്തു നമുക്ക് ഇത് ചെയ്യാമെന്ന് പറഞ്ഞപ്പോൾ, ഞാൻ പറഞ്ഞു, ഞാൻ ഇങ്ങനെയൊരു കഥ വായിച്ചിട്ടുണ്ട് അത് ചെയ്താലോയെന്ന്. ആ കഥ പറഞ്ഞപ്പോൾ തന്നെ അവനത് ഇഷ്ടമായി. അങ്ങനെയാണ് ഞങ്ങൾ കുള്ളന്റെ ഭാര്യയിലേക്ക് എത്തുന്നത്,’ഉണ്ണി പറഞ്ഞു.
Content Highlight: Unni R Talk About Voice Of Dulqure Salman In Kullante Bharya Movie