കൊച്ചി: പീഡന പരാതിയിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന നടന്‍ ഉണ്ണി മുകുന്ദന്റെ ഹരജി തള്ളി ഹൈക്കോടതി. കേസില്‍ നടന്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ജസ്റ്റിസ് കെ.ബാബുവിന്റെ നേതൃത്വത്തിലുളള ബെഞ്ചിന്റേതാണ് തീരുമാനം.

2017ല്‍ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഫ്‌ളാറ്റില്‍ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കുന്ന കേസ് അടക്കം ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പിന്നീട് കേസില്‍ ജില്ലാ കോടതി ജാമ്യം നല്‍കിയിരുന്നു. തുടര്‍ന്ന് 2021ല്‍ കേസിന്റെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഹൈക്കോടതിയെയും സമീപിച്ചു.
പരാതിക്കാരിയുമായി ഒത്തുതീര്‍പ്പ് നടത്തി എന്ന് അവകാശപ്പെട്ടാണ് ഉണ്ണി കോടതിയെ സമീപിച്ചത്.
എന്നാല്‍ ഒത്തുതീര്‍പ്പുമായി ബന്ധപ്പെട്ട് താന്‍ സമര്‍പ്പിച്ചു എന്ന് പറയുന്ന രേഖകള്‍ കോടതിയില്‍ ഹാജരാക്കിയത് വ്യാജമാണെന്നും അതിലെ ഒപ്പും തന്റേതല്ലെന്നും പരാതിക്കാരി നേരിട്ടെത്തി ഹൈക്കോടതിയെ ധരിപ്പിക്കുകയായിരുന്നു.
content highlight: Unni Mukundan to face trial in molestation case; The High Court dismissed the plea