മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദന്‍. മല്ലു സിംഗ് എന്ന ചിത്രത്തിലൂടെ മസിലളിയനായാണ് താരം മലയാളികളുടെ മനസ്സില്‍ സ്ഥാനമുറപ്പിച്ചത്.
പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, മംമ്ത, റാഷി ഖന്ന, അനന്യ, ജഗദീഷ് തുടങ്ങിവര്‍ മുഖ്യകഥാപാത്രങ്ങളായെത്തിയ ‘ഭ്രമം’ 7ാം തീയ്യതി ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് അഭിനന്ദനമറിയിച്ച് നിരവധി ആളുകള്‍ എത്തുന്നുണ്ടെന്നും ഇക്കാര്യത്തില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും താരം പറയുന്നു.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് പോസ്റ്റിലാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം പറയുന്നത്.
‘ഭ്രമത്തിലെ എന്റെ പ്രകടനത്തെക്കുറിച്ച് ധാരാളം നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. എല്ലാവര്‍ക്കും ഒരുപാട് നന്ദി. ഒരു നടനെന്ന നിലയില്‍ ഒരു വിഭാഗത്തിലും ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാതിരിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്.
ഈ ചിത്രത്തിലും അതിന് സാധിച്ചിട്ടുണ്ടെന്ന് കരുതുന്നു. എന്റെ സംവിധായകന്‍ രവി കെ. ചന്ദ്രനും എന്റെ ബ്രോ പൃഥ്വിരാജിനോടുമാണ് ഇക്കാര്യത്തില്‍ എനിക്ക് നന്ദി പറയേണ്ടത്.
ചിത്രത്തിന്റെ തിരക്കഥാകൃത്തായ ശരത്തിനോടും അകമഴിഞ്ഞ് നന്ദിയുണ്ട്. നിങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരിക്കല്‍ക്കൂടി കാത്തിരിക്കുകയാണ്. നിങ്ങളുടെ സ്‌നേഹത്തിനും വിശ്വാസത്തിനും ഒരിക്കല്‍ കൂടി നന്ദി.
പുതിയ കഥകളുമായി നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ എനിക്കാഗ്രഹമുണ്ട്. ‘മേപ്പടിയാനു’മായി നിങ്ങള്‍ക്കു മുന്നിലെത്താന്‍ ഞാന്‍ കാത്തിരിക്കുകയാണ്,’ ഉണ്ണി മുകുന്ദന്‍ കുറിക്കുന്നു.
സിനിമയിലെ കഥാപാത്രത്തെ അനുസ്മരിപ്പിച്ച് ‘സന്തോഷകരമായ ദാമ്പത്യ ജീവതത്തിന് ഭാര്യയുമൊത്തുള്ള ചില സെല്‍ഫീസ് ഉത്തമമാണ്-എന്ന് പാവം ദിനേശ്,’ എന്ന് പറഞ്ഞുകൊണ്ട് അനന്യയെ ടാഗ് ചെയ്താണ് ഉണ്ണി മുകുന്ദന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
രസകരമായ കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.
മേപ്പടിയാനാണ് ഇനി താരത്തിന്റേതായി പുറത്ത് വരാനുള്ള പുതിയ ചിത്രം. വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്‍ തന്നെയാണ് നിര്‍മിക്കുന്നത്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, അനു കുര്യന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Unni Mukundan talks about the film Bhramam