Entertainment news
'ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്നത് ഒരു ഇതിഹാസമാണ്'; മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 11, 08:26 am
Friday, 11th February 2022, 1:56 pm

സിനിമ ആസ്വദിക്കുന്നവരുടെ മാത്രമല്ല സിനിമാ താരങ്ങളുടെയും ആരാധനാ പാത്രമാണ് മമ്മൂട്ടി. അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും കാലത്തിനനുസരിച്ചുള്ള അപ്‌ഡേഷനും ഏത് തലമുറയിലുള്ള അഭിനേതാക്കള്‍ക്കും മാതൃകയാക്കാവുന്നതാണ്. ഉണ്ണി മുകുന്ദന്‍ പങ്കുവെച്ച മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ശ്രദ്ധ നേടുകയാണ്.

‘ചിരിക്കുന്ന രണ്ട് മനുഷ്യരെയാണ് നിങ്ങള്‍ കാണുന്നത്. അതില്‍ ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്നയാള്‍ ഒരു ഇതിഹാസമാണ്,’ എന്നാണ് ഉണ്ണി മുകുന്ദന്‍ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

അതേസമയം സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. മമ്മൂട്ടിയുടെ ഭീഷ്മപര്‍വത്തിനും പുഴുവിനുമായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

കഴിഞ്ഞ ദിവസം ‘ഭീഷമ പര്‍വ’ത്തിന്റെ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ആരാധകര്‍ ആവേശത്തിലായിരുന്നു. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ സുരാജ് വെഞ്ഞാറമൂടും മനോജ് കെ. ജയനും ഉള്‍പ്പെടെ നിരവധി താരങ്ങളാണ് ആശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്തത്.

മാര്‍ച്ച് മൂന്നിനാണ് ചിത്രത്തിന്റെ റിലീസ്. ഭീഷ്മ പര്‍വത്തിനൊപ്പം ടൊവിനോ തോമസിന്റെ ‘നാരദനാ’ണ് റിലീസിനൊരുങ്ങുന്നത്.

മമ്മൂട്ടിയും പാര്‍വതിയും ഒന്നിക്കുന്ന ‘പുഴു’വാണ് മറ്റൊരു ചിത്രം. ചിത്രത്തിന്റെ ടീസര്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ‘സി.ബി.ഐ 5’, ‘ബിലാല്‍’, ‘നന്‍പകല്‍ നേരത്ത്’ മയക്കം എന്നിവയാണ് ആരാധകര്‍ കാത്തിരിക്കുന്ന മറ്റ് മമ്മൂട്ടി ചിത്രങ്ങള്‍.

‘മേപ്പടിയാനാ’യിരുന്നു ഉണ്ണി മുകുന്ദന്‍ നായകനായി അവസാനമായി തിയേറ്ററില്‍ എത്തിയ ചിത്രം. പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’യിലും അതിഥി വേഷത്തില്‍ ഉണ്ണി മുകുന്ദന്‍ എത്തിയിരുന്നു.


Content Highlight: unni mukundan shares the picture with mammootty