മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍. തിരക്കേറിയ ഷെഡ്യൂളിനിടക്ക് തന്നെ കാണാന്‍ അനുവദിച്ചതിലും ഒപ്പം പ്രഭാതഭക്ഷണം കഴിച്ചതിലും ഉണ്ണി മുകുന്ദന്‍ സന്തോഷം രേഖപ്പെടുത്തി.
മുഖ്യമന്ത്രിയെ കാണാന്‍ അവസരമൊരുക്കിയ ജോണ്‍ ബ്രിട്ടാസ് എം.പിക്ക് നന്ദി അറിയിച്ച ഉണ്ണി മുകുന്ദന്‍ തന്റെ പുതിയ ചിത്രമായ മേപ്പടിയാന്‍ കാണാന്‍ സമ്മതിച്ചതാണ് മുഖ്യമന്ത്രിയുമൊത്തുള്ള കൂടിക്കാഴ്ചയിലെ ഏറ്റവും സന്തോഷകരമായ നിമിഷമെന്നും കുറിച്ചു.
സംസ്ഥാനത്തിന്റെ ഏതാവശ്യത്തിനും കൂടെയുണ്ടാകുമെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
മേപ്പടിയാനാണ് ഒടുവില്‍ പുറത്തിറങ്ങിയ ഉണ്ണി മുകുന്ദന്റെ സിനിമ. കഴിഞ്ഞ ജനുവരി 14 നായിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് നിര്‍മിച്ചിരുന്നത്. അഞ്ജു കുര്യന്‍ ആയിരുന്നു മേപ്പടിയാനിലെ നായിക.
ജയകൃഷ്ണന്‍ എന്ന നാട്ടിന്‍പുറത്തുകാരനായിട്ടാണ് ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ എത്തിയത്. സംവിധായകന്‍ വിഷ്ണു മോഹന്‍ തന്നെയാണ് ചത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. അപര്‍ണ ബാലമുരളി നായികയാവുന്ന പേരിടാത്ത ചിത്രത്തിലാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ സാറിനെ കാണാന്‍ സാധിച്ചതില്‍ സന്തോഷം. താങ്കളുടെ തിരക്കേറിയ ഷെഡ്യൂളിനിടയില്‍ എനിക്കായി കുറച്ച് സമയം മാറ്റിവെച്ചതിലും പ്രഭാതഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചതിലും നന്ദി.
എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മകളില്‍ ഒന്നായിരിക്കും ഇത്. ഇങ്ങനെയൊരു അവസരമുണ്ടാക്കി തന്നതില്‍ ജോണ്‍ ബ്രിട്ടാസ് ഏട്ടന് നന്ദി.
നമ്മുടെ സംസ്ഥാനത്തിന് വേണ്ടിയുള്ള എന്ത് ആവശ്യത്തിനും ഭാഗമാകാന്‍ ഞാന്‍ എപ്പോഴും തയാറായിരിക്കും.
ഈ കൂടികാഴ്ചയില്‍ എന്നെ ഏറ്റവുമധികം സന്തോഷിപ്പിച്ചത് താങ്കള്‍ മേപ്പടിയാന്‍ സിനിമ കാണാമെന്ന് സമ്മതിച്ചതാണ്. താങ്കള്‍ എപ്പോഴും ആരോഗ്യവാനും ഊര്‍ജ്വസ്വലനുമായിരിക്കട്ടെ.
Content Highlight: unni mukundan shares the photo with chief minister pinarayi vijayan