| Sunday, 20th January 2013, 4:56 pm

ഉണ്ണിമുകുന്ദനും ലാലും എത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാള സിനിമയിലെ യുവതാരം ഉണ്ണി മകുന്ദനും ലാലും ഒന്നിക്കുന്നു. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ലാലും ഉണ്ണിമുകുന്ദനും ഒന്നിച്ചെത്തുന്നത്. കരള്‍ രോഗബാധിതതനായ ലാലിന്റെ കഥാപാത്രത്തെ സഹായിക്കുന്ന ബ്രാഹ്മണയുവാവിന്റെ വേഷത്തിലാണ് ഉണ്ണി ചിത്രത്തിലെത്തുന്നത്.[]

സിനിമയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. അവയവ മാറ്റശാസ്ത്രക്രിയയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളാണ് സിനിമ ചര്‍ച്ചചെയ്യുന്നത്. ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട് ആരംഭിക്കും.

സായ്‌റോസ് മോഷന്‍ ആന്‍ഡ് ലൈന്‍ഓഫ് കളേഴ്‌സിന്റെ ബാനറില്‍ സുധീപും അരുണുമാണ് സിനിമ നിര്‍മിക്കുന്നത്. കാലികപ്രാധാന്യമുള്ള ഈ വിഷയം സിനിമയ്ക്കായി തിരക്കഥയാക്കിയത് സന്തോഷ് എച്ചിക്കാനമാണ്.

ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നതാരാണെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more