|

ഉണ്ണി മുകുന്ദന്‍ നല്ല സെന്‍സ് ഓഫ് ഹ്യൂമര്‍ ഉള്ള താരം; ഷെഫീഖിനെ അവതരിപ്പിക്കാന്‍ പറ്റിയ നടന്‍; അനൂപ് പന്തളം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രാങ്ക് ഷോകളിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയ ആളാണ് അനൂപ് പന്തളം. ഇപ്പോള്‍ തന്റെ ആദ്യ സംവിധാന സംരംഭമായ ‘ഷെഫീഖിന്റെ സന്തോഷ’ത്തിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് അനൂപ്.

ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ഷെഫീഖിനെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ചില അനുഭവങ്ങള്‍ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ പങ്കുവെച്ചിരിക്കുന്നത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.

സംവിധായകന്‍ അനൂപ് പന്തളം തന്നോട് കഥ പറഞ്ഞപ്പോള്‍ ഉണ്ണി മുകുന്ദന്‍ മാസ് ഹീറോ അല്ലേയെന്നും കോമഡി വഴങ്ങുമോ എന്ന് താന്‍ സംശയമുന്നയിച്ചതായും ഷാന്‍ പറയുന്നു. ”ഉണ്ണി ഒരു മാസ് ഹീറോ ആയിരിക്കാം. പക്ഷേ ഈ സിനിമ അദ്ദേഹത്തിന്റെ പതിവ് കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും.” എന്നായിരുന്നു അനൂപിന്റെ മറുപടി.

ഉണ്ണി മുകുന്ദന് നല്ല നര്‍മബോധമുണ്ടെന്നും അദ്ദേഹം കോമഡി നന്നായി ആസ്വദിക്കുന്ന ആളാണ് എന്നുമായിരുന്നു അനൂപ് ഷാനിന് നല്‍കിയ മറുപടി. ”ഉണ്ണി നല്ല സെന്‍സ് ഓഫ് ഹ്യൂമര്‍ ഉള്ള ആളാണ്. നന്നായി കോമഡി ആസ്വദിക്കും. അതുകൊണ്ട് തന്നെ ഷെഫീഖ് എന്ന കഥാപാത്രത്തിന് ഏറ്റവും ഫിറ്റ് ആയ ആളുമാണ്,” അനൂപ് പറഞ്ഞു.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നിരുന്നു. ചായക്കട പശ്ചാത്തലമാക്കിയ പോസ്റ്ററിലെ ‘ഈ ചില്ല് കൂട്ടില്‍ ഇരിക്കുന്നതെല്ലാം സവര്‍ണ്ണ പലഹാരങ്ങളാണോ?’ എന്ന വാചകം വലിയ ചര്‍ച്ചയാവുകയും ചെയ്തു.

അതേസമയം ഷെഫീക്കിന്റെ സന്തോഷം ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കുമെന്നും മികച്ച എന്റര്‍ടെയ്‌നറായാണ് ചിത്രമൊരുക്കുന്നതെന്നും സംവിധായകന്‍ അനൂപ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Unni Mukundan has a great sense of humour & we’ll see it in Shefeekkinte Santhosham: Anup Pandalam

Latest Stories

Video Stories