| Saturday, 23rd September 2017, 4:18 pm

'എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ ഇവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം, കഴിയുന്ന സഹായം എത്തിക്കണം'; പിറന്നാള്‍ ദിനത്തില്‍ ഉണ്ണി മുകുന്ദന്റെ അഭ്യര്‍ത്ഥന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പിറന്നാള്‍ ദിനം ബുദ്ധിമാന്ദ്യമുള്ള മുതിര്‍ന്ന കുട്ടികള്‍ക്കൊപ്പം ചിലവഴിച്ച് യുവതാരം ഉണ്ണീമുകുന്ദന്‍. ഇന്നലെയായിരുന്നു ഉണ്ണിയുടെ പിറന്നാള്‍. ഒറ്റപ്പാലത്തെ തന്റെ വിടിന് സമീപമുളള പോളിഗാര്‍ഡനിലെ അന്തേവാസികള്‍ക്കൊപ്പമായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം. ഇവര്‍ക്കൊപ്പം ചിലവഴിച്ച ആ നിമിഷങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് ഉണ്ണി പറയുന്നു.

ബുദ്ധിമാന്ദ്യം സംഭവിച്ച മുതിര്‍ന്ന ആണ്‍കുട്ടികളുടെ പുനരധിവസകേന്ദ്രം ആണിത്. ലെക്കിടിയില്‍ 1981ല്‍ ആണ് രൂപീകൃതമായത്. ഇതിന്റെ സ്ഥാപകന്‍ ഫാ.പോള്‍ പൂവ്വത്തിങ്കല്‍ ആണ്. അദ്ദേഹം 2005-ല്‍ അന്തരിച്ചു. ഇവിടുത്തെ കുട്ടികള്‍ക്കായി സുമനസുകളുടെ സഹായം തേടുകയായിരുന്നു താരം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ.

18 നും 80 നും ഇടയില്‍ പ്രായമുള്ള 109 അംഗങ്ങള്‍ നിലവില്‍ പോളിഗാര്‍ഡനിലുണ്ട്. 90% പേരും മാതാപിതാക്കള്‍ മരണപ്പെട്ടവരും ജുവൈനല്‍ ഹോം എന്നീ സ്ഥലങ്ങളില്‍ സംരക്ഷിക്കുവാന്‍ ആരുമില്ലാതെയായി ഇവിടെ എത്തപ്പെട്ടവരാണ്. 109 പേരില്‍ ഭൂരിഭാഗവും പലവിധ രോഗങ്ങളാലും മറ്റും ക്ലേശ്ശിക്കുന്നവരാണ്. ഇവര്‍ക്കെല്ലാം കൃത്യ സമയങ്ങളില്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുവാനും ഇവരെ സംരക്ഷിക്കുവാനും ഇപ്പോഴത്തെ ഡയറക്ടര്‍ ശ്രീ.സിജു വിതയത്തിലും 10 – ഓളം വരുന്ന സന്നദ്ധ പ്രവര്‍ത്തകരും അടങ്ങിയ ടീം സദാ ജാഗരൂകരാണ്. പോളിഗാര്‍ഡന്റെ പ്രധാന വരുമാന മാര്‍ഗ്ഗം കനിവു വറ്റാത്ത സുമനസ്സുകള്‍ നല്‍കുന്ന സംഭാവനകളാണ്. ഉണ്ണി പറയുന്നു.


Also Read:  ‘നിങ്ങള്‍ ഇവിടെ കാണിച്ച ഈ ചങ്കൂറ്റം ഉണ്ടല്ലോ, മിസ്റ്റര്‍ സൗബിന്‍ ഷാഹിര്‍.. അതിനിരിക്കട്ടെ ഒരു കുതിരപ്പവന്‍!’; ഹൃദയം തൊട്ട് സാജിദ് യഹിയ


എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ ഇവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം. ജാതി മത ഭേതമന്ന്യേ നിങ്ങളാല്‍ കഴിയുന്ന സഹായം അത് ചെറുതായാലും വലുതായാലും ഇവര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞാണ് താരം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഉണ്ണി മുകുന്ദന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എല്ലാവര്‍ക്കും എന്റെ നമസ്‌കാരം.
ഇന്നലെ എന്റെ ജന്മദിനം ആയിരുന്നു… എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
എന്റെ ഈ ജന്മദിനം ഞാന്‍ ചിലവഴിച്ചത് എന്റെ മാതാപിതാക്കള്‍ക്കൊപ്പം ഒറ്റപ്പാലത്തെ എന്റെ വീട്ടില്‍ ആയിരുന്നു. എന്റെ വിടിന് സമീപമുളള പോളിഗാര്‍ഡനിലെ അന്തേവാസികള്‍ക്കൊപ്പം ഞാന്‍ കുറച്ചു സമയം ചിലവഴിച്ചു… ഇവര്‍ക്കൊപ്പം ചിലവഴിച്ച ആ നിമിഷങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. ബുദ്ധി മാന്ദ്യം സംഭവിച്ച മുതിര്‍ന്ന ആണ്‍കുട്ടികളുടെ പുനരധിവസകേന്ദ്രം ആണിത്. ലെക്കിടിയില്‍ 1981ല്‍ ആണ് രൂപീ കൃതമായത്. ഇതിന്റെ സ്ഥാപകന്‍ ഫാ.പോള്‍ പൂവ്വത്തിങ്കല്‍ ആണ്. അദ്ദേഹം 2005-ല്‍ അന്തരിച്ചു.
18 നും 80 നും ഇടയില്‍ പ്രായമുള്ള 109 അംഗങ്ങള്‍ നിലവില്‍ പോളിഗാര്‍ഡനിലുണ്ട്. 90% പേരും മാതാപിതാക്കള്‍ മരണപ്പെട്ടവരും ജുവൈനല്‍ ഹോം എന്നീ സ്ഥലങ്ങളില്‍ സംരക്ഷിക്കുവാന്‍ ആരുമില്ലാതെയായി ഇവിടെ എത്തപ്പെട്ടവരാണ്. 109 പേരില്‍ ഭൂരിഭാഗവും പലവിധ രോഗങ്ങളാലും മറ്റും ക്ലേശ്ശിക്കുന്നവരാണ്. ഇവര്‍ക്കെല്ലാം കൃത്യ സമയങ്ങളില്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുവാനും ഇവരെ സംരക്ഷിക്കുവാനും ഇപ്പോഴത്തെ ഡയറക്ടര്‍ ശ്രീ.സിജു വിതയത്തിലും 10 – ഓളം വരുന്ന സന്നദ്ധ പ്രവര്‍ത്തകരും അടങ്ങിയ ടീം സദാ ജാഗരൂകരാണ്‌പോളിഗാര്‍ഡന്റെ പ്രധാന വരുമാന മാര്‍ഗ്ഗം കനിവു വറ്റാത്ത സുമനസ്സുകള്‍ നല്‍കുന്ന സംഭാവനകളാണ്. നിത്യവൃത്തിക്ക് ഒരു പാടു കഷ്ടപ്പെടുന്നുണ്ടെങ്കിലും ഇവിടുത്തെ സഹോദരങ്ങളെ സന്തോഷത്തോടെ പരിപാലിക്കുവാന്‍ ഇവിടുത്തെ പ്രവര്‍ത്തകര്‍ എപ്പോഴും സന്നദ്ധരാണ്.
എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ ഇവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം. ജാതി മത ഭേതമന്ന്യേ നിങ്ങളാല്‍ കഴിയുന്ന സഹായം അത് ചെറുതായാലും വലുതായാലും ഇവര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
എന്ന് സ്‌നേഹപൂര്‍വ്വം,
ഉണ്ണി മുകുന്ദന്‍

We use cookies to give you the best possible experience. Learn more