Entertainment news
എന്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഒരു സെലിബ്രിറ്റി ഉണ്ട്; സിനിമയിലെ സൗഹൃദത്തെക്കുറിച്ച് ഉണ്ണി മുകുന്ദന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 10, 05:52 am
Thursday, 10th March 2022, 11:22 am

നന്ദനം സിനിമയുടെ തമിഴ് റീമേക്കിലൂടെ സിനിമാരംഗത്തെത്തിയ താരമാണ് ഉണ്ണി മുകുന്ദന്‍. 2011ല്‍ പുറത്തിറങ്ങിയ സീഡന്‍ എന്ന ചിത്രത്തിന് പിന്നാലെ അതേവര്‍ഷം ബോംബെ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തിലും താരം അരങ്ങേറ്റം കുറിച്ചു.

പിന്നീട് മല്ലു സിംഗ്, വിക്രമാദിത്യന്‍, കെ.എല്‍ 10 പത്ത്, ജനത ഗാരേജ്, ഭാഗമതി, മാമാങ്കം എന്നീ നിരവധി ഹിറ്റുകളിലൂടെ വലിയ ഫാന്‍ബേസുള്ള നടനായി ഉണ്ണി മുകുന്ദന്‍ വളര്‍ന്നു.

തിയേറ്റര്‍ റിലീസായി വന്ന മേപ്പടിയാനും ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്ത പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയുമാണ് ഉണ്ണി മുകുന്ദന്റെതായി അവസാനം റിലീസ് ചെയ്ത സിനിമകള്‍.

സിനിമാ മേഖലയിലെ തന്റെ സൗഹൃദങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ഉണ്ണി. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ മികച്ച സൗഹൃദങ്ങളെല്ലാം സിനിമക്ക് പുറത്തുനിന്നാണെന്ന് താരം പറയുന്നത്.

”സിനിമയില്‍ കുറേ സുഹൃത്തുക്കളുണ്ട്. പക്ഷെ മൂവി ഇന്‍ഡസ്ട്രിയില്‍ എനിക്കങ്ങനെ ബെസ്റ്റ് ഫ്രണ്ട് എന്ന ഒന്നില്ല. അത് ഞാന്‍ അങ്ങനെ ലൂസ് ആയി എടുക്കുന്ന വാക്കല്ല.

എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് ഒക്കെ സ്‌കൂള്‍ സമയം മുതലുള്ള ആളുകളാണ്. പക്ഷെ സിനിമയില്‍ സുഹൃത്തുക്കളുണ്ട്,” താരം പറഞ്ഞു.

തന്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഒരു സെലിബ്രിറ്റി ഉണ്ടെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.


Content highlight: Unni Mukundan about friendships in Cinema