പാലക്കാട്: എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. മേപ്പടിയാന്‍ സിനിമയുടെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പരിശോധനക്കാണ് ഇ.ഡി എത്തിയതെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
സിനിമയുടെ സാമ്പത്തിക സ്രോതസുകളെ പറ്റി അന്വേഷിച്ചെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട രേഖകളും, കണക്കുകളും കൃത്യമായി നല്‍കിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ഇ.ഡി കൊച്ചി, കോഴിക്കോട് യൂണിറ്റുകള്‍ സംയുക്തമായിട്ടാണ് നടന്‍ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫീസിലും വീട്ടിലും പരിശോധന നടത്തിയത്.
താരത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ നിര്‍മാണത്തില്‍ ഒരുങ്ങിയ മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നതെന്ന് ഇ.ഡി അറിയിച്ചിരുന്നു.
ഉണ്ണിയുടെ പാലക്കാട് ഒറ്റപ്പാലത്തുള്ള വീട്ടിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. രാവിലെ 8 മണിക്ക് തുടങ്ങിയ റെയ്ഡ് മണിക്കൂറുകളോളം നീണ്ടിരുന്നു. വിഷ്ണു മോഹന്‍ സംവിധായകനായ മേപ്പടിയാന്‍ ജനുവരി 14 ന് റിലീസ് ചെയ്യാനിരിക്കെയാണ് റെയ്ഡ് നടന്നത്.
ഉണ്ണി മുകുന്ദന്റെ നിര്‍മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസ് ആണ് മേപ്പടിയാന്‍ നിര്‍മിച്ചിരിക്കുന്നത്. അഞ്ജു കുര്യന്‍ ആണ് ചിത്രത്തിലെ നായിക.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ