|

രേഖാചിത്രത്തിലെ വക്കച്ചൻ ശരിക്കും പാവമാണ്, കുറ്റം ചെയ്യാൻ മറ്റൊരു കാരണം: ഉണ്ണി ലാലു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ഉണ്ണി ലാലു. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ തരംഗം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് മികച്ച സിനിമകളുടെ ഭാഗമാകാന്‍ ഉണ്ണിയ്ക്ക് സാധിച്ചിരുന്നു.

പിന്നീട് നിരവധി സിനിമകളുടെ ഭാഗമാകാൻ ഉണ്ണിക്ക് സാധിച്ചിരുന്നു. ഈ വർഷം പുറത്തിറങ്ങിയ രേഖാചിത്രം, ഓഫീസർ ഓൺ ഡ്യൂട്ടി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലും ഉണ്ണി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ രേഖാചിത്രത്തിലെ വക്കച്ചനെക്കുറിച്ച് സംസാരിക്കുകയാണ് ഉണ്ണി ലാലു.

രേഖാചിത്രത്തിലെ വക്കച്ചൻ പാവമായിരുന്നെന്നും വില്ലനല്ലെന്നും പറയുകയാണ് ഉണ്ണി ലാലു. പുഷ്പം എന്നു പറയുന്ന ക്യാരക്ടറിനോട് ഉള്ള ഇഷ്ടക്കൂടുതലാണ് വക്കച്ചനെക്കൊണ്ട് തെറ്റ് ചെയ്യിപ്പിക്കുന്നതെന്നും വക്കച്ചൻ ചെറിയ കള്ളങ്ങൾ മാത്രം ചെയ്യുന്ന മനുഷ്യനായിരുന്നെന്നും ഉണ്ണി ലാലു പറയുന്നു. പുഷ്പം എന്ന കഥാപാത്രം അവതരിപ്പിച്ച സെറിൻ ആഴത്തിൽ ആ വേഷം ചെയ്തിട്ടുണ്ടെന്നും അതുകൊണ്ടാണ് ഓപ്പോസിറ്റ് തനിക്ക് ആ കഥാപാത്രം ചെയ്യാൻ പറ്റിയതെന്നും ഉണ്ണി ലാലു പറഞ്ഞു.

ഓപ്പോസിറ്റ് നിൽക്കുന്ന നടനോ അല്ലെങ്കിൽ നടിയോ അഭിനയിക്കുമ്പോഴാണ് തനിക്കും അതുപോലെ ചെയ്യാൻ സാധിക്കുകയെന്നും ഉണ്ണി ലാലു കൂട്ടിച്ചേർത്തു. ഡൂൾ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഉണ്ണി ലാലു.

‘ശരിക്ക് പറഞ്ഞാൽ വക്കച്ചൻ പാവമാണ്. ഞാൻ വില്ലനല്ല. എനിക്ക് പുഷ്പം എന്നു പറഞ്ഞ സെറിൻ ചെയ്ത ക്യാരക്ടറിനോട് പുഷ്പത്തിനോടുള്ള ഇഷ്ടക്കൂടുതൽ ആണ് ഇയാളെക്കൊണ്ട് തെറ്റ് ചെയ്യിപ്പിക്കുന്നത്. ഇയാൾ ചെറിയ ചെറിയ കള്ളങ്ങൾ മാത്രം ചെയ്യുന്ന മനുഷ്യനാണ്. സെറിൻ ഭയങ്കര ആഴത്തിൽ ആ ക്യാരക്ടർ ചെയ്തു. അതുകൊണ്ടാണ് എനിക്ക് ഓപ്പോസിറ്റ് അത് ചെയ്യാൻ പറ്റിയത്. പിന്നെ സെറ്റിൽ നമ്മൾ എല്ലാവരും കൂൾ ആയിരുന്നു. അതുകൊണ്ട് എനിക്ക്  അഭിനയിക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ല.

ഓപ്പോസിറ്റ് നിൽക്കുന്ന നടിയോ അല്ലെങ്കിൽ നടനോ അഭിനയിക്കുമ്പോഴാണ് നമുക്കും അതുപോലെ തിരിച്ച് ചെയ്യാൻ സാധിക്കുന്നത്,’ ഉണ്ണി ലാലു പറയുന്നു.

Content Highlight: Unni Lalu Talking about Vakkachan in Rekhachithram Movie

Video Stories