ഈ വർഷം പുറത്തിറങ്ങിയ രണ്ട് സൂപ്പർഹിറ്റ് ചിത്രങ്ങളായിരുന്നു രേഖാചിത്രവും ഓഫീസർ ഓൺ ഡ്യൂട്ടിയും. രണ്ടിലും ഉണ്ണി ലാലു പ്രധാനകഥാപാത്രത്തിനെ അവതരിപ്പിച്ചിരുന്നു.
ഇപ്പോൾ ഓഫീസർ ഓൺ ഡ്യൂട്ടിയിലെ വേഷവും രേഖാചിത്രത്തിലെ വേഷവും തനിക്ക് ചെയ്യാൻ പറ്റിയത് ക്രൂവിൻ്റെ സപ്പോർട്ട് കാരണമാണെന്ന് പറയുകയാണ് ഉണ്ണി ലാലു.
രേഖാചിത്രത്തിലേക്ക് വിളിച്ചപ്പോൾ ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് ഷാഹി കബീറും സംവിധായകൻ ജിത്തു അഷ്‌റഫും തന്നെ സപ്പോർട്ട് ചെയ്തെന്നും മീശയില്ലാത്ത പൊലീസുകാരനായിട്ട് അഭിനയിച്ചാൽ മതിയെന്ന് പറഞ്ഞുവെന്നും ഉണ്ണി ലാലു പറയുന്നു.
ഷാഹി കബീറും ജിത്തു അഷ്‌റഫും സിനിമ പാഷനേറ്റീവ് ആയിട്ടും സീരിയസ് ആയിട്ടും കാണുന്ന ക്രൂ ആണെന്നും തന്നോട് ഒരു റോൾ കിട്ടിയാൽ കളയരുത് എന്ന് പറഞ്ഞുവെന്നും ഉണ്ണി ലാലു പറഞ്ഞു. അവർക്ക് താൻ രേഖാചിത്രത്തിലെ റോൾ ചെയ്യണമെന്നത് ഇമ്പോർട്ടൻ്റ് ആയിരുന്നെന്നും അതുകൊണ്ട് തനിക്കാ റോൾ ചെയ്യാൻ പറ്റിയെന്നും ഉണ്ണി ലാലു പറയുന്നു. സിനിമ രണ്ടും ഹിറ്റായെന്നും ഉണ്ണി കൂട്ടിച്ചേർത്തു. ഡൂൾ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഉണ്ണി ലാലു.
‘സത്യം പറഞ്ഞാൽ അവർ സപ്പോർട്ട് ചെയ്തത് കൊണ്ടാണ് എനിക്ക് രണ്ടു സിനിമകളും ചെയ്യാൻ പറ്റിയത്. കാരണം രേഖാചിത്രത്തിലെ ക്യാരക്ടർ ഒരു പള്ളീലച്ചൻ ആകാൻ പഠിക്കുന്ന പയ്യനായിട്ടാണ്. ഇപ്പുറത്ത് ഓഫീസർ ഓൺ ഡ്യൂട്ടിയിൽ പൊലീസുകാരനായിട്ടാണ്
രണ്ടും അങ്ങേയറ്റം ഡിഫറൻ്റ് ആയിട്ടുള്ള ക്യാരക്ടേഴ്സ് ആണ്. അപ്പോൾ ഇവരുടെ അടുത്ത് പറഞ്ഞപ്പോൾ ഷാഹിക്കയും (ഷാഹി കബീർ) ജിത്തുച്ചേട്ടനും (ജിത്തു അഷ്‌റഫ്) പറഞ്ഞു കുഴപ്പമില്ലെന്ന്. കാരണം ഷാഹിക്ക ഒരു പൊലീസുകാരനായിരുന്നു. പുള്ളിക്ക് മീശ ഇല്ലായിരുന്നു. ‘കുഴപ്പമില്ല എനിക്ക് മീശയൊന്നും ഇല്ലായിരുന്നു’ എന്നാണ് ഷാഹിക്ക എന്നോട് പറഞ്ഞത്. അവരെ സംബന്ധിച്ചിടത്തോളം അവർ സിനിമ ഭയങ്കര പാഷനേറ്റീവ് ആയിട്ടും സീരിയസ് ആയിട്ടും കാണുന്ന ഒരു ക്രൂ ആണ്.
അവർ എന്നോട് പറഞ്ഞത് ഒരു റോൾ കിട്ടിയാൽ അത് കളയരുത് എന്നായിരുന്നു. ഒരു ക്യാരക്ടർ കിട്ടിയാൽ അത് കളഞ്ഞാൽ ബുദ്ധിമുട്ടായിരിക്കും. അവർക്ക് ഇമ്പോർട്ടൻ്റ് ആ റോൾ ഞാൻ ചെയ്യണമെന്നായിരുന്നു. കാരണം സിനിമയാണ് പിന്നെ ആ റോൾ കിട്ടില്ല. അവരെന്നെ സപ്പോർട്ട് ചെയ്തത് കൊണ്ട് എനിക്കാ റോൾ ചെയ്യാൻ പറ്റി. അതുകൊണ്ട് രണ്ടും ഹിറ്റായി,’ ഉണ്ണി പറഞ്ഞു.
Content Highlight: Unni Lalu Talking About Rekhachithram And Officer On Duty