Advertisement
national news
ഉന്നാവില്‍ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ തീകൊളുത്തിയ സംഭവം: ഇരയെ ദല്‍ഹി ആശുപത്രിയിലേക്ക് മാറ്റി; അഞ്ച് പ്രതികളും പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 05, 03:30 pm
Thursday, 5th December 2019, 9:00 pm

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ലൈംഗികാതിക്രമത്തിനിരയായതിന് പിന്നാലെ പ്രതികള്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവതിയെ ദല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റി. ലക്‌നൗവിലെ ആശുപത്രിയില്‍ നിന്നും എയര്‍ ആംബുലന്‍സ് വഴിയാണ് യുവതിയെ സഫ്ദര്‍ജങ് ആശുപത്രിയില്‍ എത്തിച്ചത്. ശരീരത്തില്‍ 90 ശതമാനം പൊള്ളലേറ്റ യുവതിയെ വിദഗ്ധ ചികിത്സക്കായാണ് ദല്‍ഹിയില്‍ എത്തിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തിലെ അഞ്ച് പ്രതികളും പിടിയിലായിട്ടുണ്ട്. ലൈംഗികാതിക്രമകേസില്‍ ജാമ്യത്തിലിറങ്ങിയ രണ്ട് പേരുള്‍പ്പെടെയാണ് പൊലിസ് പിടിയിലായിട്ടുള്ളത്. ഹരിശങ്കര്‍ ത്രിവേദി, രാം കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്പായ്, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കേസിന്റെ വിചാരണക്കായി കോടതിയിലേക്ക് പോകും വഴിയാണ് ഇരുപത്തിമൂന്നുകാരിയെ തട്ടികൊണ്ടുപോയി തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്.യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി സംഭവം പൊലീസില്‍ പരാതിപ്പെട്ടത്. പിന്നാലെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അവര്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ