| Sunday, 20th May 2018, 3:28 pm

ഉന്നാവോ ബലാത്സംഗ കേസ്: പെണ്‍കുട്ടിയുടെ അച്ഛനെ കള്ള കേസില്‍ പെടുത്തിയതിന് പിന്നിലും ബി.ജെ.പി എം.എല്‍.എയെന്ന് സി.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യു  ദല്‍ഹി : ഉന്നാവോ പീഡന കേസില്‍ ജയിലില്‍ കഴിയുന്ന ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ്ങ് സെംഗാറിനെതിരെ കൂടുതല്‍ കുറ്റാരോപണങ്ങളുമായി സി.ബി.ഐ. ഉന്നാവോ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛനെ കള്ള കേസില്‍ കുടുക്കാന്‍ ശ്രമിച്ചതും എം.എല്‍.എ തന്നെയാണെന്ന് സി.ബി.ഐ വ്യക്തമാക്കി. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനായി ശനിയാഴ്ച ചേര്‍ന്ന സി.ബി.ഐ കോടതി കുല്‍ദീപ് സിങ്ങിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

എം.എല്‍.എക്കെതിരായി പെണ്‍കുട്ടി പരാതി നല്‍കിയതിന് തൊട്ട് പിന്നാലെ ഏപ്രില്‍ മൂന്നാം തീയ്യതി ടിങ്കു സിങ്ങ് എന്ന വ്യക്തി പെണ്‍കുട്ടിയുടെ അച്ഛനെതിരെ പരാതി നല്‍കുകയും, തുടര്‍ന്ന് വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഇതേ ദിവസം തന്നെ എം.എല്‍.എ കേസ് റജിസ്റ്റര്‍ ചെയ്ത പോലീസ് സ്റ്റേഷനുമായും, പരാതിക്കാരനുമായും ബന്ധപ്പെട്ടിട്ടുണ്ട്.


Also Read കര്‍ണാടകയിലേത് ജനാധിപത്യത്തിന്റെ വിജയമെന്ന് രജനീകാന്ത്; ബി.ജെ.പിക്ക് 15 ദിവസം നല്‍കിയ ഗവര്‍ണറുടെ നടപടി പരിഹാസ്യമെന്നും രജനീകാന്ത്


പെണ്‍കുട്ടിയുടെ അച്ഛനെതിരെ കള്ളകേസ് ചുമത്തി എന്ന കുറ്റത്തിന് ബുധനാഴ്ച മഖി പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരേയും വെള്ളിയാഴ്ച മുതല്‍ സി.ബി.ഐ ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റിലായ പോലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഉന്നവോയില്‍ പതിന്നാറുകാരിയെ ബി.ജെ.പി എം.എല്‍.എ ബലാത്സഗം ചെയ്‌തെന്ന് മെയ് 11ന് തന്നെ സി.ബി.ഐ സ്ഥിരീകരിച്ചിരുന്നു. കുല്‍ദീപ് സിങ്ങിനേയും കൂടെ അറസ്റ്റിലായവരേയും സംരക്ഷിക്കാന്‍ പോലീസ് ശ്രമിച്ചു എന്നും സി.ബി.ഐ കണ്ടെത്തലിലുണ്ട്. നിലവില്‍ ഉത്തര്‍പ്രദേശ് സീതാര്‍ ജയിലിലാണ് കുല്‍ദീപ് സിങ്ങ് ഉള്ളത്

We use cookies to give you the best possible experience. Learn more