ന്യൂദല്‍ഹി: അര്‍ബന്‍ ഡിക്ഷണറിക്കെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. മായാവതി എന്ന വാക്കിന് അര്‍ബന്‍ ഡിക്ഷണറി നല്‍കിയ അര്‍ത്ഥമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.
അവിവാഹിതയായ പോണ്‍സ്റ്റാറും അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്ന സ്ത്രീയുമാണ് മായാവതി എന്നാണ് അര്‍ബന്‍ ഡിക്ഷണറി നല്‍കിയിരിക്കുന്ന അര്‍ത്ഥം.
ഇത് ബി.എസ്.പി. നേതാവ് മായാവതിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്.
കന്‍ഷി റാമിന്റെ രഹസ്യ ഭാര്യയും മുലായം സിംഗ് യാദവിന്റെ മുന്‍ കാമുകിയുമാണ് മായവതിയെന്നും അര്‍ബന്‍ ഡിക്ഷണറി പറയുന്നു.
ആളുകള്‍ക്കിടയിയില്‍ പ്രചാരത്തിലുള്ള വാക്കുകളുടേയും ശൈലികളുടേയും പുതിയ അര്‍ത്ഥമാണ് അര്‍ബന്‍ ഡിക്ഷണറി നല്‍കാറുള്ളത്.
‘ സാധാരണക്കാരന്റെ ഡിക്ഷണറി’ എന്നറിയപ്പെടുന്ന അര്‍ബന്‍ ഡിക്ഷണറിയുടെ ഭാഗത്തുനിന്നുണ്ടായ പ്രവൃത്തി വലിയ രീതിയിലുള്ള പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ കൊച്ചി മെട്രോ യാത്രയിലെ മുന്‍ ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ സാന്നിധ്യം സൃഷ്ടിച്ച വിവാദത്തോടെ രൂപം കൊണ്ട ‘ കുമ്മനടി’ അര്‍ബണ്‍ ഡിക്ഷണറിയില്‍ ഇടം പിടിച്ചിരുന്നു. പൊതു ഗതാഗത സംവിധാനത്തിലോ സ്വകാര്യ വാഹനത്തിലോ ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, ക്ഷണിക്കാത്ത പരിപാടിയില്‍ പങ്കെടുക്കുക എന്നിവയാണ് നല്‍കിയിരുന്ന നിര്‍വചനങ്ങള്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: ‘Unmarried Ponstar’; Protest against the meaning given to Mayawati by the Urban Dictionary