ക്രിക്കറ്റിലെ അണ്‍പ്രഡിക്ടബിലിറ്റി ഒരിക്കല്‍ക്കൂടി വ്യക്തമാവുന്ന നിമിഷത്തിനായിരുന്നു ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് സാക്ഷ്യം വഹിച്ചത്. ക്രിക്കറ്റിലെ തന്നെ നിര്‍ഭാഗ്യകരമായ ഒരു ഡിസ്മിസലായിരുന്നു മത്സരത്തില്‍ നടന്നത്.
ന്യൂസിലാന്‍ഡ് ഇന്നിങ്‌സിലെ 56ാം ഓവറിലലായിരുന്നു മനോഹരമായ ഈ വിക്കറ്റ് പിറന്നത്. മനോഹരം എന്നതിലുപരി ബാറ്ററുടെ നിര്‍ഭാഗ്യമായിരുന്നു ഈ പുറത്താവലിലൂടെ കണ്ടത്. ബാറ്ററെ പുറത്താക്കാന്‍ സഹായിച്ചതാവട്ടെ സഹതാരവും.
ഇംഗ്ലീഷ് സ്പിന്നര്‍ ജാക്ക് ലീച്ച് എറിഞ്ഞ 56ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു സംഭവം. സ്‌ട്രെയ്റ്റ് ഷോട്ട് കളിച്ച് ബൗണ്ടറി നേടാനായിരുന്നു ബാറ്റര്‍ ഹെന്റി നിക്കോളാസിന്റെ ശ്രമം. ആ ശ്രമത്തില്‍ ഷോട്ട് എക്‌സിക്യൂഷന്‍ വരെ നിക്കോളാസ് വിജയിച്ചിരുന്നു, എന്നാല്‍ പിന്നീടാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്.
നിക്കോളാസ് അടിച്ച ഷോട്ട് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കുകയായിരുന്ന ഡാരില്‍ മിച്ചലിന്റെ ബാറ്റില്‍ കൊള്ളുകയും ഉയര്‍ന്നുപൊങ്ങുകയുമായിരുന്നു. അവസരം മുതലാക്കിയ ഇംഗ്ലീഷ് ഫീല്‍ഡര്‍ അലക്‌സ് ലീസ് പന്ത് അനായാസം കൈപ്പിടിയിലൊതുക്കുകയും ചെയ്തു.
What on earth!? 😅🙈
Scorecard/clips: https://t.co/AIVHwaRwQv
🏴 #ENGvNZ 🇳🇿 pic.twitter.com/yb41LrnDr9
— England Cricket (@englandcricket) June 23, 2022