| Saturday, 29th August 2020, 8:09 pm

സ്‌കൂളുകളും തിയേറ്ററുകളും ഉടന്‍ തുറക്കില്ല, പൊതുപരിപാടികള്‍ക്കും അന്തര്‍സംസ്ഥാന യാത്രകള്‍ക്കും അനുമതി; അണ്‍ലോക്ക് 4 പ്രഖ്യാപിച്ച് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. സെപ്തംബര്‍ 7 മുതല്‍ മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കും.

അതേസമയം സ്‌കൂളുകളും കോളേജുകളും അടുത്തമാസം 30 വരെ തുറക്കില്ല, ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി 50 ശതമാനം അധ്യാപകര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്താം.

9 മുതല്‍ 12 വരെ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരുടെ സഹായം തേടാനായി പുറത്തുപോകാമെന്നും മാര്‍ഗരേഖയിലുണ്ട്.

പൊതുപരിപാടികള്‍ക്ക് സെപ്തംബര്‍ 21 മുതല്‍ അനുമതി നല്‍കും. പരമാവധി 100 പേരെ കൂട്ടായ്മകള്‍ക്ക് അനുവദിക്കാം. തിയേറ്ററകുള്‍, നീന്തല്‍കുളങ്ങള്‍ എന്നിവ തുറക്കില്ല.

സംസ്ഥാന-അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണമില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Unlock 4 Covid 19

We use cookies to give you the best possible experience. Learn more