| Tuesday, 21st July 2020, 2:15 pm

സി.പി.ഐ.എം പ്രതിനിധികള്‍ ചര്‍ച്ചയിലുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജില്‍ അണ്‍ലൈക്ക് ക്യാംപെയ്ന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ചാനല്‍ ചര്‍ച്ചകളില്‍ സംസാരിക്കാന്‍ അവസരം നല്‍കാത്തതിനെ തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസിലേക്ക് പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന സി.പി.ഐ.എം തീരുമാനത്തിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ചാനലിന് നേര്‍ക്ക് അണ്‍ലൈക്ക് ക്യാംപെയ്ന്‍. തിങ്കളാഴ്ച വരെ 50 ലക്ഷം പേരായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തിരുന്നത്.

എന്നാല്‍ സി.പി.ഐ.എം തീരുമാനം വന്നതിന് പിന്നാലെ 16 മണിക്കൂര്‍ കൊണ്ട് ഇത് 48,71,079 ആയി കുറഞ്ഞു. സി.പി.ഐ.എം അനുകൂല ഗ്രൂപ്പുകളില്‍ ചാനലിനെതിരെ അണ്‍ലൈക്ക് ക്യാംപെയ്ന്‍ നടക്കുന്നുണ്ട്.

ഏഷ്യാനെറ്റിന്റെ ചര്‍ച്ചയില്‍ സി.പി.ഐ.എം പ്രതിനിധികള്‍ക്ക് വസ്തുതകള്‍ വ്യക്തമാക്കാനും പാര്‍ട്ടി നിലപാടുകള്‍ അറിയിക്കാനും സമയം തരാത്ത തരത്തിലാണ് അവതാരകന്റെ സമീപനമെന്നാണ് സി.പി.ഐ.എം ആരോപിച്ചിരുന്നു.

അവതാരകന്‍ ഒരു സമാന്യ മര്യാദ പോലും കാണിക്കാതെ പ്രതിനിധികള്‍ സംസാരിക്കുമ്പോള്‍ ഇടയില്‍ കയറുന്നെന്ന് കുറിപ്പില്‍ ആരോപിക്കുന്നു.

സി.പി.ഐ.എം നേതാവ് പി.രാജീവ് പങ്കെടുത്ത ചര്‍ച്ച പതിമൂന്നു തവണയാണ് അവതാരകന്‍ തടസ്സപ്പെടുത്തിയത്. എം.ബി രാജേഷ് സംസാരിക്കുമ്പോള്‍ പതിനേഴ് തവണയും സ്വരാജ് സംസാരിക്കുമ്പോള്‍ പതിനെട്ടു തവണയുമാണ് അവതാരകന്‍ തടസ്സപ്പെടുത്തിയതെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ഏഷ്യാനെറ്റും മനോരമയും ഉള്‍പ്പെടെ പല മാധ്യമങ്ങളും തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ നല്‍കി സി.പി.ഐ.എം വിരുദ്ധ മനോഭാവമാണ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്നും സി.പി.ഐ.എം ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more