കോഴിക്കോട്: ചാനല്‍ ചര്‍ച്ചകളില്‍ സംസാരിക്കാന്‍ അവസരം നല്‍കാത്തതിനെ തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസിലേക്ക് പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന സി.പി.ഐ.എം തീരുമാനത്തിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ചാനലിന് നേര്‍ക്ക് അണ്‍ലൈക്ക് ക്യാംപെയ്ന്‍. തിങ്കളാഴ്ച വരെ 50 ലക്ഷം പേരായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തിരുന്നത്.
എന്നാല്‍ സി.പി.ഐ.എം തീരുമാനം വന്നതിന് പിന്നാലെ 16 മണിക്കൂര്‍ കൊണ്ട് ഇത് 48,71,079 ആയി കുറഞ്ഞു. സി.പി.ഐ.എം അനുകൂല ഗ്രൂപ്പുകളില്‍ ചാനലിനെതിരെ അണ്‍ലൈക്ക് ക്യാംപെയ്ന്‍ നടക്കുന്നുണ്ട്.
അവതാരകന്‍ ഒരു സമാന്യ മര്യാദ പോലും കാണിക്കാതെ പ്രതിനിധികള്‍ സംസാരിക്കുമ്പോള്‍ ഇടയില്‍ കയറുന്നെന്ന് കുറിപ്പില്‍ ആരോപിക്കുന്നു.
സി.പി.ഐ.എം നേതാവ് പി.രാജീവ് പങ്കെടുത്ത ചര്‍ച്ച പതിമൂന്നു തവണയാണ് അവതാരകന്‍ തടസ്സപ്പെടുത്തിയത്. എം.ബി രാജേഷ് സംസാരിക്കുമ്പോള്‍ പതിനേഴ് തവണയും സ്വരാജ് സംസാരിക്കുമ്പോള്‍ പതിനെട്ടു തവണയുമാണ് അവതാരകന്‍ തടസ്സപ്പെടുത്തിയതെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.