തിരുവനന്തപുരം: തിരുവനന്തപുരം യുണിവേഴ്‌സിറ്റി കോളെജില്‍ നിന്ന് വിദ്യാര്‍ത്ഥികളല്ലാത്ത താമസക്കാരെ പുറത്താക്കാന്‍ വിദ്യഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. പുറത്തുള്ളവര്‍, മുന്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഇവിടെ താമസിക്കാന്‍ അനുവാദം ഉണ്ടാകില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
313 പേരാണ് ഹോസ്റ്റലില്‍ താമസിക്കുന്നതെന്ന് വാര്‍ഡന്‍ അറിയിച്ചു. നിര്‍ദേശം നടപ്പിലാവുന്നതോടെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലില്‍ പ്രവേശനമുണ്ടാവില്ല.
വര്‍ഷങ്ങളായി ഹോസ്റ്റലില്‍ താമസിക്കുന്ന എട്ടപ്പന്‍ മഹേഷ് എന്നയാള്‍ കെ.എസ്.യു അനുഭാവിയായ വിദ്യാര്‍ത്ഥിയെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യഭ്യാസ ഡയറക്ടറുടെ നിര്‍ദേശം.
രണ്ടാം വര്‍ഷ എം.എ ചരിത്രവിദ്യാര്‍ത്ഥിയും കെ.എസ്.യു യൂണിറ്റ് അംഗവുമായ നിതിനു നേര്‍ക്കാണ് ബുധനാഴ്ച രാത്രി ഹോസ്റ്റല്‍ മുറിയില്‍വെച്ച് ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആക്രമണം നടക്കുന്നതിനു തൊട്ടുമുന്‍പായിരുന്നു ഭീഷണി.
നിതിനൊപ്പം മുറിയിലുണ്ടായിരുന്ന സുദേവ് എന്ന വിദ്യാര്‍ത്ഥിക്കും മര്‍ദ്ദനമേറ്റിരുന്നു. മഹേഷിന്റെ നേതൃത്വത്തിലെത്തിയ എസ്.എഫ്.ഐക്കാരാണു തന്നെ മര്‍ദ്ദിച്ചതെന്നു നിതിന്‍ പൊലീസിനോടു പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ