| Tuesday, 17th March 2015, 10:15 am

ബോബി ചെമ്മണൂരിനെ ലോകസമാധാന അംബാസഡറായി തെരഞ്ഞെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാഷ്ട്രങ്ങളുടെ അതിര്‍വരമ്പുകളില്ലാതെയും ജാതി-മത, കക്ഷി-രാഷ്ട്രീയമില്ലാതെയും ആരില്‍ നിന്നും സംഭാവകള്‍ വാങ്ങാതെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ലോകത്തിനു മാതൃകയായി ബോബി ചെമ്മണൂരിനെ അന്താരാഷ്ട്ര ലോകസമാധാന സംഘടനയായ യൂണിവേഴ്ല്‍ പീസ് ഫെഡറേഷന്‍ (യു.പി.എഫ്) ” ലോകസമാധാന അംബാസഡറായി” തെരഞ്ഞെടുത്തു.

കെനിയയുടെ പ്രധാനമന്ത്രി റയ്‌ല ഒഡിംഗ, ഈജിപ്ത് പ്രധാനമന്ത്രി അബ്ദ് ഇലാസിസ് ഹെഗാസി, ബാര്‍ബഡോസ് പ്രധാനമന്ത്രി സര്‍ ലോയ്ഡ് എര്‍സക്കീന്‍ സാന്റിഫോര്‍ഡ്, ഉക്രയിന്‍ പ്രസിഡന്റ് എച്ച്.ഇ ലിയോനിഡ് എം. ക്രാവ്ചുക് എന്നിവരാണ് മുന്‍കാലങ്ങളില്‍ ഈ പദവി അലങ്കരിച്ചിരുന്നത്.

നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ യു.പി.എഫ് പ്രസിഡന്റ് ഡോ. തോമസ് ജി. കൊയ്‌രാള, ഡോ. സണ്‍ ജിന്‍ മൂണ്‍(ഡയറക്ടര്‍ ജനറല്‍-ഫാമിലി ഫെഡറേഷന്‍ ഫോര്‍ വേള്‍ഡ് വേള്‍ഡ് പീസ് ആന്റ് യൂനിഫിക്കേഷന്‍), മുന്‍ പ്രധാനമന്ത്രി എച്ച്.ഇ മാധവ് കുമാര്‍, ഭഗത് സിങ് കോഷ്യാരി (എം.പി) തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

ലോകവ്യാപകമായി മതം, വര്‍ഗം, വര്‍ണം എന്നിവയ്ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യൂണിവേഴ്‌സല്‍ പീസ് ഫെഡറേഷന്‍.

ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ് ബാങ്ക് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 812 കിലോമീറ്റര്‍ മാരത്തണ്‍ ഓടി യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറായ ബോബി ചെമ്മണൂരിന്റെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തെ അംബാസഡറായി തെരഞ്ഞെടുത്തത്.

We use cookies to give you the best possible experience. Learn more