ഫലസ്തീനില്‍ ഇന്ന് ഫതഹ്-ഹമാസ് ഐക്യ സര്‍ക്കാര്‍ രൂപംകൊള്ളും
Daily News
ഫലസ്തീനില്‍ ഇന്ന് ഫതഹ്-ഹമാസ് ഐക്യ സര്‍ക്കാര്‍ രൂപംകൊള്ളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd June 2014, 9:44 am

[] ഫലസ്തീന്‍: ഫലസ്തീനിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളായ ഫതഹ് പാര്‍ട്ടിയും ഹമാസും ഒന്നിക്കുന്ന ഐക്യ സര്‍ക്കാര്‍ ഇന്ന് രൂപം കൊള്ളും.

ഇസ്രായേലിനെ അംഗീകരിക്കുമ്പോഴും അതിന്റെ നിലനില്‍പിനെ ചോദ്യം ചെയ്യുമെന്നും മേഖലയിലെ സമാധാനത്തിനായിരിക്കും മുന്‍ഗണനയെന്നും ഫലസ്തീന്‍ പ്രസിസന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.

മുമ്പും ഐക്യ സര്‍ക്കാര്‍ നിലവില്‍ വന്നിരുന്നെങ്കിലും 2007ല്‍ ഹമാസ് ഗസ്സയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ ഐക്യ സര്‍ക്കാര്‍ തകരുകയായിരുന്നു.

ഭീകരവാദ സര്‍ക്കാര്‍

പുതിയ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ഇസ്രായേലിനെ ക്ഷണിച്ചെങ്കിലും ക്ഷണം നിരസിക്കപ്പെടുകയായിരുന്നു.

ഫലസ്തീനില്‍ ഐക്യ സര്‍ക്കാര്‍ നിലവില്‍ വരുന്നത് മേഖലയില്‍ ഭീകരവാദം ശക്തിപ്പെടുത്തുമെന്ന് ഇസ്രായേല്‍ പ്രധാനമനത്രി ബെഞ്ജമിന്‍ നെതന്യാഹു പറഞ്ഞു. പുതിയ സര്‍ക്കാര്‍ നിലവില്‍ വരുന്നതോടെ ഫലസ്തീനെ ബഹിഷ്‌കരിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.

ഇസ്ലാമിക പോരാട്ട സംഘടനയായ ഹമാസിനെ ഭീകര പട്ടികയിലാണ് ഇസ്രായേല്‍, അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍, കാനഡ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.